Thursday 28 April 2011

മണ്ടന്മാര്‍ ലണ്ടനില്‍...

വളരെ അപ്രതീക്ഷിതമായിട്ടാണ് ഞാന്‍ ലണ്ടനില്‍ എത്തിച്ചേരുന്നത്.ചെറുപ്പം മുതലെ കേരളത്തില്‍ അതുമല്ല എങ്കില്‍ ഇന്ത്യയില്‍ തന്നെ എവിടെ എങ്കിലും തന്നെ ജീവിക്കണം എന്ന് മനസ്സിലുറപ്പിച്ച ഞാന്‍ ഇന്നിതാ ലണ്ടനില്‍..അമ്മയോടും അമ്മമ്മയോടും ഒക്കെ നാട്ടില്‍ താമസിച്ചു വെളുപ്പിന് കുളിച്ചു അമ്പലത്തില്‍ പോയിരുന്ന ഞാന്‍ എന്ന് ഈ തണുപ്പ് രാജ്യത്ത് വന്നു എവിടുത്തു കാരെ പോലെ ആഴ്ചയില്‍ ഒരിക്കല്‍ കുളിക്കാന്‍ ശീലിച്ചിരിക്കുന്നു.എന്താ കഥ, എന്റെ ഗുരുവായുരപ്പാ.....നീ ഇത് വല്ലോം കാണുന്നുണ്ടോ ആവോ???

ലണ്ടനില്‍ എത്തിയപ്പോള്‍ എനിക്ക് എല്ലാം ഒരു അദ്ഭുതം ആയിരുന്നു.സത്യത്തില്‍ ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌ എന്ന അവസ്ഥ,പക്ഷെ പുറത്തു കാണിച്ചില്ല.ഇതൊക്കെ ഞാന്‍ എത്ര കണ്ടതാ എന്ന രീതിയില്‍ തന്നെ നടന്നു.പക്ഷെ എന്താ കഷ്ടകാലം ''ഒയിസ്റ്റെര്‍'' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒരു കാര്‍ഡ്‌ വാങ്ങി അതില്‍ വീണ്ടും വീണ്ടും ചാര്‍ജ് ചെയ്താണ് ഇവിടുത്തുകാര്‍ ട്രെയിനിലോ ബസിലോ യാത്ര ചെയ്യുന്നത്.പൈസ അതില്‍ നിന്ന് കട്ട്‌ ആയിക്കോളും.അതിനായി ബസിലോ ട്രെയിനിലോ കയറുന്നത് മുന്‍പ് ഈ കാര്‍ഡ്‌, ഒയ്സ്റെര്‍ കാര്‍ഡ്‌ രീടരില്‍ ടച്ച്‌ ചെയ്യണം.ഈ കാര്‍ഡിന് പകരം ആയി ടിക്കറ്റ്‌ എടുത്തും യാത്ര ചെയ്യാവുന്നതാണ്.ലണ്ടനില്‍ വന്ന സമയത്ത് ''ഒയിസ്റ്റെര്‍എന്താണ് എന്ന് പോലും അറിയില്ലായിരുന്നു,അങനെ ഞാന്‍ പോയി ട്രെയിന്‍ ടിക്കറ്റ്‌ എടുക്കുന്നു,എല്ലാവരും പോകുന്നതിനു പുറകെ ഞാനും നടന്നു.എന്റെ മുന്നില്‍  നടന്നിരുന്ന  യൂറോപ്യന്‍ ടിക്കറ്റ്‌ ടിക്കറ്റ്‌ രീടരിനുള്ളില്‍ ഇട്ടു,ഉടനെ എന്ട്രന്‍സ് ഡോര്‍ ഓപ്പണ്‍ ആയി.അയാള്‍ അതിലൂടെ സ്റ്റേന്റെ ഉള്ളില്‍ കടന്നു.ഞാനും അയാള്‍ ചെയ്തത് പോലെ എന്റെ ടിക്കറ്റ്‌,റീഡറില്‍ ഇട്ടുഅങനെ ഞാനും അകത്തു കടന്നു,എന്റെ ടിക്കറ്റ്‌ റീഡറില്‍ നിന്നും എടുക്കാനും മറന്നില്ല,സ്റെഷന് ഉള്ളിലുള്ള സ്റെപ്പിലൂടെ താഴേക്ക്‌ ഇറങ്ങുമ്പോള്‍ ആരോ എന്നെ വിളിക്കുന്നത്‌ പോലെ തോന്നി,എങ്കിലും തിരിഞ്ഞു നോക്കിയില്ല.പക്ഷെ പെട്ടന്ന് ഒരു പയ്യന്‍ അടുത്ത് വന്നു അവന്റെ ടിക്കറ്റ്‌ എന്റെ നേര്‍ക്ക്‌ നീട്ടി,ഇവന്‍ എന്താ വട്ടാണോ എന്ന രീതിയില്‍ ഞാന്‍ അവനെ നോക്കി,അപ്പോഴാണ് അവന്‍ പറയുന്നത് ഞാന്‍ റീഡറില്‍ നിന്നും എടുത്ത ടിക്കറ്റ്‌ അവന്റെ ആണ്,അവന്‍ അതെടുക്കാന്‍ പോകുന്നതിനു മുന്‍പേ ഞാന്‍ വേഗത്തില്‍ അവന്റെ ടിക്കെട്ടും എടുത്തു പോയി എന്നും,ഓ ഒരു നിമിഷം ഞാന്‍ വേഗത്തില്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന അവന്റെ ടിക്കറ്റ്‌ തിരിച്ചു കൊടുത്തു,ഒരു താങ്ക്സ് പറഞ്ഞു ഞാന്‍ ഓടി ട്രെയിനില്‍ കയറി..നാണക്കേട്‌ ഓര്‍ത്തു ഇതൊന്നും ആരോടും പറയാന്‍ നിന്നില്ല..


അങ്ങനെ ഇരുന്നപ്പോള്‍ അതാ വരുന്നു നമ്മുടെ ഒരു കൂട്ടുകാരി ലണ്ടനിലേക്ക്.നമ്മുടെ തന്നെ ഒരു സുഹൃത്ത് അവളെ പിക്ക് ചെയ്യാന്‍ വിമാനത്താവള ത്തിലേക്ക് പോയി.ഇമ്മിഗ്ര ഷന്‍ ക്ലീരന്‍സ് ഒക്കെ കഴിഞ്ഞു വന്ന അവള്‍ക്കു നമ്മുടെ സൃഹുത്തു ഒയിസ്റെര്‍ കാര്‍ഡ്‌ കൊടുത്തു,അവള്‍ ഒനും മിണ്ടാതെ അത് വാങ്ങി വെക്കുകയും ചെയ്തു.അങനെ അവര്‍ സ്റ്റേഷന്‍ ലേക്ക് നടന്നു.ഒയിസ്റെര്‍ രീടെര്നു അടുത്തെത്തിയ അവളോട്‌ നമ്മുടെ സൃഹുത്തു 'ടച്ച്' ചെയ്യാന്‍ പറഞ്ഞു,അവള്‍ ടച്ച്‌ ചെയ്തു,പക്ഷെ ഒന്നും സംഭവിച്ചില്ല.എന്താണ് സംഭവിച്ചത് എന്ന് നമ്മുടെ സുഹൃത്തിനും മനസ്സിലായില്ല,വീണ്ടും ടച്ച്‌ ചെയ്യൂ എന്നു പറഞ്ഞു നമ്മുടെ സൃഹുത്തു നോക്കുമ്പോഴുണ്ട് അവള്‍ അവളുടെ വിരല്‍എടുത്തു റീഡറില്‍ ടച്ച്‌ ചെയ്യുന്നു...പാവം മണ്ടുസ് ക്ലെയരന്‍സ് സമയത്ത് ഒരു പാട് തവണ ടച്ച്‌ ചെയ്തത് കൊണ്ട് അവള്‍ വിചാരിച്ചു ലണ്ടനില്‍ നമ്മുടെ വിരല്‍ ടച്ച്‌ ചെയ്തു ട്രെയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്ന്...നമ്മുടെ സൃഹുത്തു ഹോട് ന്യൂസ്‌
എല്ലാവരെയും അറിയിച്ചു പാവം മണ്ടുസ് നെ ഞങ്ങള്‍ എല്ലാം കൂടി കളിയാക്കി കൊന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ...

ഇതു പറഞ്ഞപ്പോഴാണ് എന്റെ ഇതേ കൂട്ടുകാരിക്ക് പറ്റിയ ഒരമളി  കൂടി ഓര്‍മയില്‍ വന്നത്.ലണ്ടനില്‍ എത്തി ഒരു ആഴ്ച കഴിഞ്ഞു നമ്മുടെ കക്ഷി ട്രെയിന്‍ കയറാനായി സ്റ്റേഷന്‍ നില്‍ പോയി.വളരെ പെട്ടന്ന്‌ തന്നെ ട്രെയിന്‍ സ്റ്റേഷന്‍ നില്‍ എത്തി,നമ്മുടെ കക്ഷി ആളുകള്‍ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പേ ചാടി ട്രെയിനില്‍ കയറി ഇരുന്നു.അത് ആ ട്രെയിനിന്‍റെ ലാസ്റ്റ് സ്റ്റോപ്പ്‌ ആയിരുന്നു എന്നതൊന്നും നമ്മുടെ കക്ഷിക്ക് അറിയില്ലായിരുന്നു.പക്ഷെ ട്രെയിനില്‍ കയറി എരുന്നതിനുശേഷം അവള്‍ കാണുന്നത് 'THIS TRAIN TERMINATES HERE' എന്ന് മോനിടരില്‍ എഴുതി വരുന്നതാണ്.അത് കണ്ടു അവള്‍ ട്രെയിനില്‍ നിന്നും പുറത്ത് ഇറങ്ങി ആരോടോ ചോദിച്ചു,അയാള്‍ ആ ട്രെയിനില്‍ തന്നെ കയറു എന്ന് പറഞ്ഞപ്പോള്‍'ഇയാള്‍ക്കും ഇംഗ്ലീഷ് അറിയിയില്ല'' എന്ന് കരുതി അവള്‍ ട്രെയിനില്‍ കയറാതെ നിന്നു.അല്‍പ സമയത്തിനുള്ളില്‍ യാത്രക്കാരെല്ലാം അതെ ട്രെയിനില്‍ കയറുന്നത് കണ്ട നമ്മുടെ കുട്ടുകാരിയും അതെ ട്രെയിനില്‍ കയറി,അപ്പോഴാണ് പാവത്തിന് മനസ്സ്സിലകുന്നത്,ട്രെയിന്‍ ലാസ്റ്റ് സ്റ്റോപ്പ്‌ ഇല്‍ എത്തിയാല്‍ മോനിടരില്‍    'THIS TRAIN TERMINATES HERE' എന്ന് ഡിസ്പ്ലേ വരും എന്നാ റിയാലിറ്റി.പാവം അതും വന്നു ഞങ്ങളോട് പറഞ്ഞു,എല്ലാവരും കൂടി പാവത്തിനെ വീണ്ടും വീണ്ടും കളിയാക്കി കൊണ്ടിരുന്നു...എന്ത് കൊണ്ടോ പിന്നീടു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല ,അതോ ഞങ്ങളുടെ കളിയാക്കല്‍ കേട്ട് മടുത്തു പറയാത്തത് ആണോ എന്നും അറിയില്ല...





2 comments:

  1. അമിളികള്‍ എല്ലാം സൂപ്പര്‍ , ഏതായാലും അവിടുത്തെ സെറ്റപ്പ് ഒക്കെ പറഞ്ഞു തന്നത് നന്നായി ഇനി എങ്ങാനും പോയാല്‍ അമിളി പറ്റില്ലാലോ , എഴുത്ത് കുറച്ചൂടെ നന്നാക്കാം ..... ആശംസകള്‍

    ReplyDelete
  2. അഭിനന്ദനങ്ങള്‍ക്ക് നന്ദി....എഴുത്ത് നന്നാക്കാന്‍ ഞാന്‍ ശ്രമിക്കാം..തുടക്കക്കാരിയുടെ തെറ്റുകുറ്റങ്ങള്‍ ദയവായി ക്ഷമിക്കുക..

    ReplyDelete