Wednesday 25 May 2011

അവര്‍ക്ക് വേണ്ടത് നമ്മുടെ സ്നേഹം മാത്രേം....

ഒരു കുഞ്ഞുണ്ടാകുമ്പോള്‍,അത്  ആണ്‍കുട്ടിയോ പെണ്‍ന്കുട്ടിയോ ആയിക്കോട്ടെ,ഒരു  അച്ഛനും അമ്മയ്ക്കും ഒരുപാടു സന്തോഷം ഉണ്ടാകുന്നു.ആ സന്തോഷം തന്നെ ആയിരിക്കും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് തന്നെ പറയാം.ഒരച്ചനും അമ്മയും പെന്‍കുട്ടിയായത് കൊണ്ട് അവളെ  സ്നേഹിക്കാതിരിക്കാനുള്ള  ഇടയുണ്ടാവാതിരിക്കട്ടെ ...


പക്ഷെ പെണ്‍കുട്ടിക്ക് എന്നും സമൂഹം വിലക്ക് കല്‍പ്പിച്ചിരിക്കുന്നു.ആണ്‍കുട്ടി ക്ക്  തല്പര്യേം എങ്കില്‍ എന്നും അവന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ  അവന്‍ ജനിച്ചു വളര്‍ന്ന വീട്ടില്‍ താമസിക്കാം.പെണ്‍കുട്ടിക്കോ???എന്ന് അവള്‍ വിവാഹം കഴിക്കുന്നുവോ അന്ന് മുതല്‍ അവള്‍ക്ക് അന്നുവരെ ജീവിച്ചു വന്ന വീട് അന്ന്യം ആകുന്നു,പെട്ടന്നൊരു ദിവസം പുതിയ ഒരു ഗൃഹം അവള്‍ക്കു സ്വന്തം എന്ന് കരുതേണ്ടി വരുന്നു.ഓണത്തിനോ ശക്രാതിക്കോ വന്നു പോകാം അവള്‍ക്കു സ്വന്തം വീട്ടില്‍.തന്റെ ജീവിതത്തിലെ ഇരുപതോ ഇരുത്തിയോന്നോ വര്ഷം മാത്രെമേ അവള്‍ക്കു സ്വന്തം അച്ഛനോടും അമ്മയോടും ഒപ്പം താമസിക്കാന്‍ സാധിക്കുകയുള്ളൂ.പിന്നീടു സ്വന്തം അച്ചനോ അമ്മക്കോ സുഖം ഇല്ലാതായാല്‍ പോലും അവള്‍ക്കു അവരെ ഒന്ന് എത്തി നോക്കി പോകേണ്ടി വരുന്നു.സ്വന്തം അച്ഛനെയും അമ്മയെയും അവള്‍ ശുശ്രു ഷിച്ചില്ല  എങ്കില്‍ പോലും സമുഹം അവളില്‍ കുറ്റം കാണുന്നില്ല,ഭര്‍ത്താവിന്റെ അമ്മയെയും അച്ഛനെയും ശുശ്രുച്ചാല്‍ മതി.അവരെ ശുശ്രുക്കേണ്ട എന്നല്ല,അവരെ ശുശ്രുക്കുന്നത് കൊണ്ട് സ്വന്തം അച്ഛനെയും അമ്മയയൂം നോക്കിയില്ല എങ്കിലും സാരമില്ല എന്നാണോ?


അവനോ,എന്നും അവന്റെ അച്ഛന്റെയും അമ്മയുടെയും അരികില്‍...അവനു ഒന്നും നഷ്ടമാകുന്നില്ല...ജീവിതത്തില്‍ ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നില്ല.ഭര്‍ത്താവിനോടും വീട്ടുകാരോടും വിരോധം ഉണ്ടാക്കേണ്ട എന്ന് കരുതി സ്വന്തം വീട്ടില്‍ പോകാത്ത നിരവധി സ്ത്രിജനങ്ങളെ എനിക്ക് അടുത്തറിയാം.''ഭര്‍ത്താക്കന്മാരെ നിങ്ങള്ക്ക് നിങ്ങളുടെ അച്ഛനും അമ്മയും എന്താണോ,അത്  തന്നെയാണ് നിങ്ങളുടെ ഭാര്യക്ക് അവരുടെ അച്ഛനും അമ്മയും''.നാളെ ഒരിക്കല്‍ നിങ്ങളുടെ മകള്‍/മകന്‍ നിങ്ങളെ കാണാന്‍ വരുന്നില്ല എങ്കില്‍ നിങ്ങള്ക്ക് എന്ത് ഫീലിംഗ് ഉണ്ടാവുക,അതായിരിക്കും നിങ്ങളുടെ ഭാര്യയുടെ അച്ഛനും അമ്മയ്ക്കും ഉണ്ടാവുക.സ്ത്രി ജങ്ങളെ നിങ്ങള്ക്ക് വേണ്ടി എനിക്ക് ഇത്രയേ ചെയ്യാന്‍ സാധിക്കു.ഇതു വായിച്ചു ഏതെങ്കിലും ഭര്‍ത്താക്കന്‍മാര്‍ നിങ്ങളെ മനസിലാക്കുന്നു എങ്കില്‍ ഞാനതില്‍ നിങ്ങളോടൊപ്പം സന്തോഷിക്കാന്‍ ഉണ്ടാകും....


നിങ്ങള്ക്ക് നിങ്ങളുടെ ഭര്‍ത്താവിനോട് ഉള്ളതോ,അമ്മയോട് ഉള്ളതോ,അച്ചനോട് ഉള്ളതോ,നിങ്ങളുടെ മകനോടോ മകളോട് ഉള്ളതോ,ഇതില്‍ ഏതു സ്നേഹം ആണ് വലുത്???ഉത്തരം ഉണ്ടാകുമോ നിങ്ങള്ക്ക്...എല്ലാ സ്നേഹത്തിനും അതിന്റെതായ മഹത്വം ഉണ്ട് എന്ന് പറയുമ്പോഴും അച്ഛനെയും അമ്മയും തന്നെ അല്ലെ നമ്മുടെ സ്വന്തം,നമ്മള്‍ എന്ത് തെറ്റ് ചെയ്താലും നമ്മെ തള്ളി പറയാതെ,നമ്മുടെ കണ്ണ് നിറയുന്നത് ഒരിക്കലും കാണരുത് എന്നാഗ്രഹിക്കുന്ന നമ്മുടെ,നമ്മുടെ മത്രേം അച്ഛനും അമ്മയും...ആരുണ്ടാകും അവര്‍ക്ക് പകരം വെക്കാന്‍.....പോവുക,കാണുക നിങ്ങളുടെ അച്ഛനെയും അമ്മയെയും,കൊടുക്കുക സന്തോഷം നിങ്ങളെക്കൊണ്ട് ആകുവോളം,ഒന്നും ഈ ലോകത്തിലെ ഒന്നും നിങ്ങള്ക്ക് അതിനൊരു തടസ്സം ആവരുത്...കാരണം അവരുടെ ജന്മം തന്നെ നിനക്ക് വേണ്ടിയയിരുന്നില്ലേ......






Sunday 8 May 2011

ഇതും, ഒരു ഭാഷ സ്നേഹം തന്നെയോ??

മൊബൈല്‍ വൈബ്രടു ചെയ്യുന്ന സൌണ്ട് മാനേജര്‍ കേള്‍ക്കേണ്ട എന്ന് കരുതി ഞാന്‍ വേഗം കാള്‍ ക്യാന്‍സല്‍ ചെയ്തു.ഇന്നലെ വൈകിട്ടെ ഇന്ന് ഇന്റര്‍വ്യൂ ഉള്ള  ദിവസം ആണ് അത് കൊണ്ട് ഒരു കാരണവശാലും മൊബൈലില്‍ വിളിക്കരുത്.എന്തെങ്ങിലും ഉണ്ടേല്‍ മെസ്സേജ് അയച്ചാല്‍ മതി എന്ന് അമ്മയോട് പ്രത്യേകം പറഞ്ഞിരുന്നതല്ലോ,എത്ര പറഞ്ഞാലും അമ്മ കേള്‍ക്കില്ല.വീണ്ടും അതാ മൊബൈല്‍ വൈബ്രടു ചെയ്യുന്നു.''You can go & attend the call''എന്ന് നിക്ക് പറഞ്ഞപ്പോള്‍ പതുക്കെ ഇന്റര്‍വ്യൂ റൂമില്‍ നിന്നും പുറത്തേക്കു നടന്നു.മൊബൈലില്‍ നോക്കിയപ്പോള്‍ നാലു മിസ്സെദ്‌ കാള്‍.മുന്ന് കാള്‍ അമ്മയുടെയും ഒന്നും അമ്മാവന്റെയും.എന്തായിരിക്കും കാര്യം.ഇനിയിപ്പോള്‍ വയസ്സായിക്കിടക്കുന്ന   മുത്തശിക്ക് എന്തെങ്ങിലും പറ്റി കാണുമോ?എന്തായാലും അമ്മയെ വിളിക്കാം അപ്പോള്‍ നിജ സ്ഥിതി അറിയാമല്ലോ..അമ്മയെ വിളിച്ചപ്പോള്‍ അതാ അമ്മ പറയുന്നു അമ്മാവന്‍ നിന്നെ വിളിച്ചിട്ട് നീ ഫോണ്‍ എടുത്തില്ല എന്ന് പറഞ്ഞു എന്നെ വിളിച്ചു,അത് കൊണ്ട് നീ  എത്രെയും പെട്ടന്ന് അമ്മാവനെ വിളിക്കു.. ഓ ഇത് പറയണോ അമ്മ എന്നെ ഈ സമയത്ത് വിളിച്ചത് എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.കട്ട്‌ ചെയ്യന്നതിനു ഇടയിലും അമ്മാവനെ വിളിക്കു എന്ന് അമ്മ പറഞു കൊണ്ടിരുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.

എന്തായാലും ഇനി അമ്മ പറഞത് കേട്ടില്ല എന്ന് വേണ്ട എന്ന് കരുതി അപ്പോള്‍ തന്നെ അമ്മാവനെ വിളിച്ചു.അമ്മാവന്‍ എം പി ഐ യുടെ കേരളത്തിലെ ഡിസ ട്രീബുടര്‍ ആണ്.എം.പി.ഐ പുതുതായി മൊബൈല്‍ ഡിസ്ട്രീബുഷന്‍ ആരംഭിക്കുന്നു അതിന്റെ ഉത്ഖാടനത്തിനായി   ബഹുമാനപ്പെട്ട  ഭക്ഷ്യ വകുപ്പ് മന്ത്രി എത്തുന്നു അതിലേക്കായി അവര്‍ക്ക് ഒരു അവതാരകയെ വേണം.എന്നെ കൊണ്ട് അതിനു പറ്റുമോ അന്ന് അമ്മാവന്റെ ചോദ്യേം.''ഹ്മം അതിനെന്താ ഞാന്‍ നോക്കാം''.എന്ന്നു പറഞ്ഞു ഫോണ്‍  വെച്ചു.അകെ നമ്മുക്ക് അറിയാവുന്നത് ഇന്റര്‍വ്യൂ പാനലില്‍ ഇരിക്കാനും സാലറി നഗോഷിഏറ്റ്‌ ചെയ്യാനും ആണെന്ന് അമ്മാവന് അറിയില്ലല്ലോ.തിരിച്ചു ഇന്റര്‍വ്യൂ നടക്കുന്ന റൂമിലേക്ക്‌ കയറുമ്പോള്‍ എച്. അര്‍ എന്നുള്ളതിന്റെ ഗമ കുറയാതെ നോക്കാന്‍   മാക്സിമം ശ്രമിച്ചു ,എല്ലയ്പോഴെയും പോലെ ...

വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ സംഗതി മുഴുവന്‍ അമ്മയോട് പറയാന്‍ മറന്നില്ല.എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ ടെന്‍ഷന്‍ മുഴുവന്‍ അമ്മക്കായി എന്ന് തോന്നിപ്പോയി.''മോളെ ,നിനക്കിഷ്ടമുള്ള പോലെ മലയാളത്തിലോ ഇംഗ്ലീഷ് ലോ ,ഭാഷ ഒരു പ്രശ്നം അല്ല'' എന്ന അമ്മാവന്റെ വാക്കുകള്‍ കേട്ട് എനിക്ക് സന്തോഷം ആയി.മലയാളം നന്നായി വായിക്കാനും എഴുതാനും അറിയാമായിരുന്നിട്ടും ഇന്ന് വരെ ഒരു പ്രസന്റേഷന്‍ പോലും മലയാളത്തില്‍ എടുത്തിട്ടില്ല എന്നതെല്ലാം ഓര്‍ത്തു ഞാന്‍ വീണ്ടും അമ്മാവനെ വിളിച്ചു, ''ഞാന്‍ ഇംഗ്ലീഷില്‍ പ്രസന്റ് ചെയ്യാം,എന്താ അമ്മാവാ?,കുഴപ്പമാവുമോ?''.''ഒന്നും ഇല്ല മോളെ,നീ ധര്യേം ആയി തയ്യാറെടുത്തോള്''.അങനെ തയ്യാറെടുപ്പുകള്‍ എല്ലാം കഴിഞ്ഞു.എറണാകുളം ടൌണ്‍ ഹാള്‍ ഇല്‍ ആയിരുന്നു പ്രോഗ്രാം. ഞാന്‍ ഒരു ഒന്‍പതു മണി ആയപ്പോള്‍ അവിടെ എത്തിച്ചേര്‍ന്നു.അപ്പോഴേക്കും തന്നെ എം .പി.ഐ.ലെ പ്രധാനപ്പെട്ട അഗങ്ങള്‍ എല്ലാം എത്തിയിരുന്നു.അമ്മാവന്‍ എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി തന്നു.ഏകദേശം പത്തര ആയപ്പോഴേക്കും നമ്മുടെ മന്ത്രി അഗതനായി.ഞാന്‍ എല്ലാവരെയും വേദിയിലേക്ക് സ്വീകരിച്ചു കൊണ്ടുള്ള എന്റെ പ്രസന്ടഷന്‍ ആരംഭിച്ചു.

പെട്ടന്നതാ,''മലയാളം മതി,മലയാളത്തില്‍ സംസാരിച്ചാല്‍ മതി''എന്ന് പറഞ്ഞു കൊണ്ട് നമ്മുടെ ഭക്ഷ്യ വകുപ്പ് മന്ത്രി കസേരയില്‍ നിന്നും എഴുന്നേറ്റു നില്‍ക്കുന്നു.ഇനിയിപ്പോള്‍ എന്ത് ചെയ്യും എന്ന് ആലോചിച്ചു നിക്കുന്ന എന്റെ കയ്യില്‍ നിന്നും മൈക്ക് ആരോ വാങ്ങി.എനിക്ക് അകെ നാണക്കേട്‌ തോന്നി,എത്രയും ജനങ്ങള്‍ നോക്കിയിരിക്കെ മന്ത്രി ആയതു കൊണ്ട് മാത്രം ഇയാള്‍ എന്നെ നാണം കെടുത്തിയിരിക്കുന്നു.മലയാളം സംസാരിച്ചാല്‍ മതി എന്ന് പറഞ്ഞത് ഒരു തെറ്റായി ഞാന്‍ പറയുന്നില്ല,പക്ഷെ മന്ത്രി ആയതു കൊണ്ട് മര്യാദ പാടില്ല എന്നില്ലല്ലോ?മന്ത്രി,വളരെ സമാധാനത്തോടെ ''മലയാളം മതി'' എന്ന് പറഞ്ഞിരുന്നു എങ്കില്‍ എനിക്ക് ഒരു insulting ഫീല്‍ തോന്നില്ലായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ആക്രമിക്കാന്‍ വന്ന ബ്രിട്ടീഷ്‌ കാരന്‍ ആയിട്ടാണ് മന്ത്രി എന്നെ കാണുന്നത് എന്നെനിക്കു തോന്നി .മലയാളത്തില്‍ ബി.എ.എടുത്ത മന്ത്രിക്കു മലയാള ഭാഷ സ്നേഹം അകാം,പക്ഷെ അത് മറ്റൊരാളെ അപമാനിച്ചു കൊണ്ടോ,മറ്റൊരു ഭാഷയെ അവഹേളിച്ചു കൊണ്ടോ ആകാമോ???

മലയാളി അയ എനിക്ക് ഇന്ന് വരെ മലയാളത്തില്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനോ അതല്ലെങ്ങില്‍ ഇന്റര്‍വ്യൂ എടുക്കാനോ സാധിച്ചിട്ടില്ല,മലയാളം ചനെലുകളിലെക്കുള്ള ഇന്റര്‍വ്യൂ പോലും ആഗലേയ ഭാഷയില്‍ തന്നെ ആണ് എന്നുള്ളത് വളരെ വിഷമത്തോടെ ഉള്‍ക്കൊല്ലേണ്ടി വന്ന ഒരു വ്യക്തി ആണ് ഞാന്‍.ഇംഗ്ലീഷ് സംസാരിക്കുന്ന മലയാളികള്‍ എല്ലാം മലയാള ഭാഷാ വിരോധികള്‍ ആണ് എന്ന് വിചാരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.ഒരിക്കലും യോജിക്കാനും ആവില്ല.

എങ്കിലും മന്ത്രി,മലയാള ഭാഷാ സ്നേഹിയായ എന്നോടിത് വേണ്ടിയിരുന്നില്ല...:)

nkdsjfkj 

Friday 29 April 2011

വിവാഹ ആശംസകള്‍ : William & Catherine Middleton

മാസങ്ങള്‍ക്ക് മുന്‍പേ രാജകീയ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായിമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.എന്തോ എനിക്കതൊന്നും വായിക്കാന്‍ താല്പര്യേം തോന്നിയില്ല.ഞാന്‍ അതൊക്കെ വായിക്കുന്നത് എന്തിനാണ് എന്നായിരുന്നു എന്റെ തന്നെ ഭാവം.സെന്‍ട്രല്‍ ലണ്ടനില്‍ ട്രെയിന്‍ ഉണ്ടാവില്ല  എന്നറിഞ്ഞതോടെ വിവാഹം കാണാന്‍ പോകാം എന്നുള്ള പ്ലാന്‍ വേണ്ടാന്ന് വെച്ചു,പകരം ഓണ്‍ലൈന്‍ കാണാനായി തീരുമാനം.

അങ്ങനെ രാവിലെ എഴുന്നേറ്റു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു അതിനു മുന്നിലിരുന്നു.കോടികള്‍ വിലമതിക്കുന്ന വാഹനത്തില്‍ വില്ലിയം രാജകുമാരനും ഹാരിയും വെസ്റ്മിനിസ്റെര്‍ അബ്ബയ് ഇല്‍ എത്തി.സെക്യൂരിറ്റി വളരെ കടുത്തതായിരുന്നു എന്നിരുന്നാലും ജനങ്ങള്‍ നേരത്തെ തന്നെ അവരുടെ സ്വന്തം രാജകുമാരന്റെ വിവാഹം കാണാനും ആശംസകള്‍ അറിയിക്കാനും എത്തിയിരുന്നു.വില്ലിം ജനങ്ങളെ വിഷ് ചെയ്തതിനു ശേഷം ഹാരിയോടു ഒപ്പം നടന്നു നീങ്ങി.നേരത്തെ തന്നെ രാജകുടുംബത്തിലെ അംഗങ്ങള്‍ അബ്ബെയില്‍ എത്തിച്ചേര്‍ന്നിരുന്നു.ഡേവിഡ്‌ കാമെരോനും അദ്ദേഹത്തിന്റെ ലവ് ഉം നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു.വൈറ്റ് വെദ്ദിംഗ് ഡ്രസ്സ്‌ അണിഞ്ഞു കാത്റെനെ കണ്ട മാത്രയില്‍ ജനങ്ങള്‍ ആവേശത്തോടെ 'കാതറിന്‍' ,'കാതറിന്‍' എന്ന് വിളിച്ചു കൊണ്ടേയിരുന്നു.


ആ വേഷത്തില്‍ കാതറിന്‍ കൂടുതല്‍ മനോഹരിയായി കാണപ്പെട്ടു,അത് കൊണ്ട് തന്നെ കതരിനെ കണ്ട മാത്രയില്‍ തന്നെ വില്ലിയം ''YOU LOOK BEAUTIFUL'' എന്നാണ് പറഞ്ഞത്.വില്ലിയം കാതരിനെ വെദ്ദിംഗ് റിംഗ് അണിയിച്ചതോട് കൂടി വിവാഹ ചടങ്ങുകള്‍ തുടക്കമായി.മണിക്കൂരു കളോളം  നീണ്ടു നിന്ന വിവാഹ ചടങ്ങുകള്‍ ഞാന്‍ വളരെ താല്പര്യത്തോടെ കണ്ടുകൊണ്ടിരുന്നു.എല്ല്ലാം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്കും ഒരു പ്രിന്സിസ്സ് ആവാന്‍ തോന്നിപ്പോയി.ഈ ജന്മം പറ്റില്ല എങ്കിലും അടുത്ത ജന്മം ട്രൈ ചെയ്യാം...എന്ന് പറഞ്ഞു ഞാന്‍ എന്നെ തന്നെ സമാധാനിപ്പിച്ചു...

എന്തൊക്കെയായാലും ഡയാനയുടെ ഗതി കാതറിന് ഉണ്ടാവാതിരിക്കട്ടെ എന്ന് നമ്മുക്ക് പ്രാര്‍ധിക്കാം.എല്ല്ലാ വിധ വിവാഹ ആശംസകളും നേരുന്നു....സന്തോഷകരമായ ഒരു നല്ല ജീവിതം ഉണ്ടാവട്ടെ.....വില്ലിയമിനും കാതരിനും....


Thursday 28 April 2011

മണ്ടന്മാര്‍ ലണ്ടനില്‍...

വളരെ അപ്രതീക്ഷിതമായിട്ടാണ് ഞാന്‍ ലണ്ടനില്‍ എത്തിച്ചേരുന്നത്.ചെറുപ്പം മുതലെ കേരളത്തില്‍ അതുമല്ല എങ്കില്‍ ഇന്ത്യയില്‍ തന്നെ എവിടെ എങ്കിലും തന്നെ ജീവിക്കണം എന്ന് മനസ്സിലുറപ്പിച്ച ഞാന്‍ ഇന്നിതാ ലണ്ടനില്‍..അമ്മയോടും അമ്മമ്മയോടും ഒക്കെ നാട്ടില്‍ താമസിച്ചു വെളുപ്പിന് കുളിച്ചു അമ്പലത്തില്‍ പോയിരുന്ന ഞാന്‍ എന്ന് ഈ തണുപ്പ് രാജ്യത്ത് വന്നു എവിടുത്തു കാരെ പോലെ ആഴ്ചയില്‍ ഒരിക്കല്‍ കുളിക്കാന്‍ ശീലിച്ചിരിക്കുന്നു.എന്താ കഥ, എന്റെ ഗുരുവായുരപ്പാ.....നീ ഇത് വല്ലോം കാണുന്നുണ്ടോ ആവോ???

ലണ്ടനില്‍ എത്തിയപ്പോള്‍ എനിക്ക് എല്ലാം ഒരു അദ്ഭുതം ആയിരുന്നു.സത്യത്തില്‍ ആലിസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്‌ എന്ന അവസ്ഥ,പക്ഷെ പുറത്തു കാണിച്ചില്ല.ഇതൊക്കെ ഞാന്‍ എത്ര കണ്ടതാ എന്ന രീതിയില്‍ തന്നെ നടന്നു.പക്ഷെ എന്താ കഷ്ടകാലം ''ഒയിസ്റ്റെര്‍'' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒരു കാര്‍ഡ്‌ വാങ്ങി അതില്‍ വീണ്ടും വീണ്ടും ചാര്‍ജ് ചെയ്താണ് ഇവിടുത്തുകാര്‍ ട്രെയിനിലോ ബസിലോ യാത്ര ചെയ്യുന്നത്.പൈസ അതില്‍ നിന്ന് കട്ട്‌ ആയിക്കോളും.അതിനായി ബസിലോ ട്രെയിനിലോ കയറുന്നത് മുന്‍പ് ഈ കാര്‍ഡ്‌, ഒയ്സ്റെര്‍ കാര്‍ഡ്‌ രീടരില്‍ ടച്ച്‌ ചെയ്യണം.ഈ കാര്‍ഡിന് പകരം ആയി ടിക്കറ്റ്‌ എടുത്തും യാത്ര ചെയ്യാവുന്നതാണ്.ലണ്ടനില്‍ വന്ന സമയത്ത് ''ഒയിസ്റ്റെര്‍എന്താണ് എന്ന് പോലും അറിയില്ലായിരുന്നു,അങനെ ഞാന്‍ പോയി ട്രെയിന്‍ ടിക്കറ്റ്‌ എടുക്കുന്നു,എല്ലാവരും പോകുന്നതിനു പുറകെ ഞാനും നടന്നു.എന്റെ മുന്നില്‍  നടന്നിരുന്ന  യൂറോപ്യന്‍ ടിക്കറ്റ്‌ ടിക്കറ്റ്‌ രീടരിനുള്ളില്‍ ഇട്ടു,ഉടനെ എന്ട്രന്‍സ് ഡോര്‍ ഓപ്പണ്‍ ആയി.അയാള്‍ അതിലൂടെ സ്റ്റേന്റെ ഉള്ളില്‍ കടന്നു.ഞാനും അയാള്‍ ചെയ്തത് പോലെ എന്റെ ടിക്കറ്റ്‌,റീഡറില്‍ ഇട്ടുഅങനെ ഞാനും അകത്തു കടന്നു,എന്റെ ടിക്കറ്റ്‌ റീഡറില്‍ നിന്നും എടുക്കാനും മറന്നില്ല,സ്റെഷന് ഉള്ളിലുള്ള സ്റെപ്പിലൂടെ താഴേക്ക്‌ ഇറങ്ങുമ്പോള്‍ ആരോ എന്നെ വിളിക്കുന്നത്‌ പോലെ തോന്നി,എങ്കിലും തിരിഞ്ഞു നോക്കിയില്ല.പക്ഷെ പെട്ടന്ന് ഒരു പയ്യന്‍ അടുത്ത് വന്നു അവന്റെ ടിക്കറ്റ്‌ എന്റെ നേര്‍ക്ക്‌ നീട്ടി,ഇവന്‍ എന്താ വട്ടാണോ എന്ന രീതിയില്‍ ഞാന്‍ അവനെ നോക്കി,അപ്പോഴാണ് അവന്‍ പറയുന്നത് ഞാന്‍ റീഡറില്‍ നിന്നും എടുത്ത ടിക്കറ്റ്‌ അവന്റെ ആണ്,അവന്‍ അതെടുക്കാന്‍ പോകുന്നതിനു മുന്‍പേ ഞാന്‍ വേഗത്തില്‍ അവന്റെ ടിക്കെട്ടും എടുത്തു പോയി എന്നും,ഓ ഒരു നിമിഷം ഞാന്‍ വേഗത്തില്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്ന അവന്റെ ടിക്കറ്റ്‌ തിരിച്ചു കൊടുത്തു,ഒരു താങ്ക്സ് പറഞ്ഞു ഞാന്‍ ഓടി ട്രെയിനില്‍ കയറി..നാണക്കേട്‌ ഓര്‍ത്തു ഇതൊന്നും ആരോടും പറയാന്‍ നിന്നില്ല..


അങ്ങനെ ഇരുന്നപ്പോള്‍ അതാ വരുന്നു നമ്മുടെ ഒരു കൂട്ടുകാരി ലണ്ടനിലേക്ക്.നമ്മുടെ തന്നെ ഒരു സുഹൃത്ത് അവളെ പിക്ക് ചെയ്യാന്‍ വിമാനത്താവള ത്തിലേക്ക് പോയി.ഇമ്മിഗ്ര ഷന്‍ ക്ലീരന്‍സ് ഒക്കെ കഴിഞ്ഞു വന്ന അവള്‍ക്കു നമ്മുടെ സൃഹുത്തു ഒയിസ്റെര്‍ കാര്‍ഡ്‌ കൊടുത്തു,അവള്‍ ഒനും മിണ്ടാതെ അത് വാങ്ങി വെക്കുകയും ചെയ്തു.അങനെ അവര്‍ സ്റ്റേഷന്‍ ലേക്ക് നടന്നു.ഒയിസ്റെര്‍ രീടെര്നു അടുത്തെത്തിയ അവളോട്‌ നമ്മുടെ സൃഹുത്തു 'ടച്ച്' ചെയ്യാന്‍ പറഞ്ഞു,അവള്‍ ടച്ച്‌ ചെയ്തു,പക്ഷെ ഒന്നും സംഭവിച്ചില്ല.എന്താണ് സംഭവിച്ചത് എന്ന് നമ്മുടെ സുഹൃത്തിനും മനസ്സിലായില്ല,വീണ്ടും ടച്ച്‌ ചെയ്യൂ എന്നു പറഞ്ഞു നമ്മുടെ സൃഹുത്തു നോക്കുമ്പോഴുണ്ട് അവള്‍ അവളുടെ വിരല്‍എടുത്തു റീഡറില്‍ ടച്ച്‌ ചെയ്യുന്നു...പാവം മണ്ടുസ് ക്ലെയരന്‍സ് സമയത്ത് ഒരു പാട് തവണ ടച്ച്‌ ചെയ്തത് കൊണ്ട് അവള്‍ വിചാരിച്ചു ലണ്ടനില്‍ നമ്മുടെ വിരല്‍ ടച്ച്‌ ചെയ്തു ട്രെയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്ന്...നമ്മുടെ സൃഹുത്തു ഹോട് ന്യൂസ്‌
എല്ലാവരെയും അറിയിച്ചു പാവം മണ്ടുസ് നെ ഞങ്ങള്‍ എല്ലാം കൂടി കളിയാക്കി കൊന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ...

ഇതു പറഞ്ഞപ്പോഴാണ് എന്റെ ഇതേ കൂട്ടുകാരിക്ക് പറ്റിയ ഒരമളി  കൂടി ഓര്‍മയില്‍ വന്നത്.ലണ്ടനില്‍ എത്തി ഒരു ആഴ്ച കഴിഞ്ഞു നമ്മുടെ കക്ഷി ട്രെയിന്‍ കയറാനായി സ്റ്റേഷന്‍ നില്‍ പോയി.വളരെ പെട്ടന്ന്‌ തന്നെ ട്രെയിന്‍ സ്റ്റേഷന്‍ നില്‍ എത്തി,നമ്മുടെ കക്ഷി ആളുകള്‍ ട്രെയിനില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പേ ചാടി ട്രെയിനില്‍ കയറി ഇരുന്നു.അത് ആ ട്രെയിനിന്‍റെ ലാസ്റ്റ് സ്റ്റോപ്പ്‌ ആയിരുന്നു എന്നതൊന്നും നമ്മുടെ കക്ഷിക്ക് അറിയില്ലായിരുന്നു.പക്ഷെ ട്രെയിനില്‍ കയറി എരുന്നതിനുശേഷം അവള്‍ കാണുന്നത് 'THIS TRAIN TERMINATES HERE' എന്ന് മോനിടരില്‍ എഴുതി വരുന്നതാണ്.അത് കണ്ടു അവള്‍ ട്രെയിനില്‍ നിന്നും പുറത്ത് ഇറങ്ങി ആരോടോ ചോദിച്ചു,അയാള്‍ ആ ട്രെയിനില്‍ തന്നെ കയറു എന്ന് പറഞ്ഞപ്പോള്‍'ഇയാള്‍ക്കും ഇംഗ്ലീഷ് അറിയിയില്ല'' എന്ന് കരുതി അവള്‍ ട്രെയിനില്‍ കയറാതെ നിന്നു.അല്‍പ സമയത്തിനുള്ളില്‍ യാത്രക്കാരെല്ലാം അതെ ട്രെയിനില്‍ കയറുന്നത് കണ്ട നമ്മുടെ കുട്ടുകാരിയും അതെ ട്രെയിനില്‍ കയറി,അപ്പോഴാണ് പാവത്തിന് മനസ്സ്സിലകുന്നത്,ട്രെയിന്‍ ലാസ്റ്റ് സ്റ്റോപ്പ്‌ ഇല്‍ എത്തിയാല്‍ മോനിടരില്‍    'THIS TRAIN TERMINATES HERE' എന്ന് ഡിസ്പ്ലേ വരും എന്നാ റിയാലിറ്റി.പാവം അതും വന്നു ഞങ്ങളോട് പറഞ്ഞു,എല്ലാവരും കൂടി പാവത്തിനെ വീണ്ടും വീണ്ടും കളിയാക്കി കൊണ്ടിരുന്നു...എന്ത് കൊണ്ടോ പിന്നീടു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല ,അതോ ഞങ്ങളുടെ കളിയാക്കല്‍ കേട്ട് മടുത്തു പറയാത്തത് ആണോ എന്നും അറിയില്ല...