Friday 29 April 2011

വിവാഹ ആശംസകള്‍ : William & Catherine Middleton

മാസങ്ങള്‍ക്ക് മുന്‍പേ രാജകീയ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായിമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.എന്തോ എനിക്കതൊന്നും വായിക്കാന്‍ താല്പര്യേം തോന്നിയില്ല.ഞാന്‍ അതൊക്കെ വായിക്കുന്നത് എന്തിനാണ് എന്നായിരുന്നു എന്റെ തന്നെ ഭാവം.സെന്‍ട്രല്‍ ലണ്ടനില്‍ ട്രെയിന്‍ ഉണ്ടാവില്ല  എന്നറിഞ്ഞതോടെ വിവാഹം കാണാന്‍ പോകാം എന്നുള്ള പ്ലാന്‍ വേണ്ടാന്ന് വെച്ചു,പകരം ഓണ്‍ലൈന്‍ കാണാനായി തീരുമാനം.

അങ്ങനെ രാവിലെ എഴുന്നേറ്റു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു അതിനു മുന്നിലിരുന്നു.കോടികള്‍ വിലമതിക്കുന്ന വാഹനത്തില്‍ വില്ലിയം രാജകുമാരനും ഹാരിയും വെസ്റ്മിനിസ്റെര്‍ അബ്ബയ് ഇല്‍ എത്തി.സെക്യൂരിറ്റി വളരെ കടുത്തതായിരുന്നു എന്നിരുന്നാലും ജനങ്ങള്‍ നേരത്തെ തന്നെ അവരുടെ സ്വന്തം രാജകുമാരന്റെ വിവാഹം കാണാനും ആശംസകള്‍ അറിയിക്കാനും എത്തിയിരുന്നു.വില്ലിം ജനങ്ങളെ വിഷ് ചെയ്തതിനു ശേഷം ഹാരിയോടു ഒപ്പം നടന്നു നീങ്ങി.നേരത്തെ തന്നെ രാജകുടുംബത്തിലെ അംഗങ്ങള്‍ അബ്ബെയില്‍ എത്തിച്ചേര്‍ന്നിരുന്നു.ഡേവിഡ്‌ കാമെരോനും അദ്ദേഹത്തിന്റെ ലവ് ഉം നേരത്തെ തന്നെ എത്തിച്ചേര്‍ന്നിരുന്നു.വൈറ്റ് വെദ്ദിംഗ് ഡ്രസ്സ്‌ അണിഞ്ഞു കാത്റെനെ കണ്ട മാത്രയില്‍ ജനങ്ങള്‍ ആവേശത്തോടെ 'കാതറിന്‍' ,'കാതറിന്‍' എന്ന് വിളിച്ചു കൊണ്ടേയിരുന്നു.


ആ വേഷത്തില്‍ കാതറിന്‍ കൂടുതല്‍ മനോഹരിയായി കാണപ്പെട്ടു,അത് കൊണ്ട് തന്നെ കതരിനെ കണ്ട മാത്രയില്‍ തന്നെ വില്ലിയം ''YOU LOOK BEAUTIFUL'' എന്നാണ് പറഞ്ഞത്.വില്ലിയം കാതരിനെ വെദ്ദിംഗ് റിംഗ് അണിയിച്ചതോട് കൂടി വിവാഹ ചടങ്ങുകള്‍ തുടക്കമായി.മണിക്കൂരു കളോളം  നീണ്ടു നിന്ന വിവാഹ ചടങ്ങുകള്‍ ഞാന്‍ വളരെ താല്പര്യത്തോടെ കണ്ടുകൊണ്ടിരുന്നു.എല്ല്ലാം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്കും ഒരു പ്രിന്സിസ്സ് ആവാന്‍ തോന്നിപ്പോയി.ഈ ജന്മം പറ്റില്ല എങ്കിലും അടുത്ത ജന്മം ട്രൈ ചെയ്യാം...എന്ന് പറഞ്ഞു ഞാന്‍ എന്നെ തന്നെ സമാധാനിപ്പിച്ചു...

എന്തൊക്കെയായാലും ഡയാനയുടെ ഗതി കാതറിന് ഉണ്ടാവാതിരിക്കട്ടെ എന്ന് നമ്മുക്ക് പ്രാര്‍ധിക്കാം.എല്ല്ലാ വിധ വിവാഹ ആശംസകളും നേരുന്നു....സന്തോഷകരമായ ഒരു നല്ല ജീവിതം ഉണ്ടാവട്ടെ.....വില്ലിയമിനും കാതരിനും....


2 comments:

  1. വില്യമും പ്രുത്വീരാജും ഒക്കെ കെട്ടട്ടെ, അതവരുടെ സ്വകാര്യ കാര്യമല്ലേ? അതിനു നാട്ടുക്കാര്‍ക്കും പത്രക്കാര്‍ക്കും ഒക്കെ എന്താ?

    ReplyDelete
  2. എല്ല്ലാം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്കും ഒരു പ്രിന്സിസ്സ് ആവാന്‍ തോന്നിപ്പോയി.ഈ ജന്മം പറ്റില്ല എങ്കിലും അടുത്ത ജന്മം ട്രൈ ചെയ്യാം..

    എന്തിനു...? ഒരു രാജാവിനെ കൂടി പിച്ചക്കാരന്‍ ആക്കണോ... ഹ..ഹാ

    ReplyDelete