Wednesday 25 May 2011

അവര്‍ക്ക് വേണ്ടത് നമ്മുടെ സ്നേഹം മാത്രേം....

ഒരു കുഞ്ഞുണ്ടാകുമ്പോള്‍,അത്  ആണ്‍കുട്ടിയോ പെണ്‍ന്കുട്ടിയോ ആയിക്കോട്ടെ,ഒരു  അച്ഛനും അമ്മയ്ക്കും ഒരുപാടു സന്തോഷം ഉണ്ടാകുന്നു.ആ സന്തോഷം തന്നെ ആയിരിക്കും അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് തന്നെ പറയാം.ഒരച്ചനും അമ്മയും പെന്‍കുട്ടിയായത് കൊണ്ട് അവളെ  സ്നേഹിക്കാതിരിക്കാനുള്ള  ഇടയുണ്ടാവാതിരിക്കട്ടെ ...


പക്ഷെ പെണ്‍കുട്ടിക്ക് എന്നും സമൂഹം വിലക്ക് കല്‍പ്പിച്ചിരിക്കുന്നു.ആണ്‍കുട്ടി ക്ക്  തല്പര്യേം എങ്കില്‍ എന്നും അവന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ  അവന്‍ ജനിച്ചു വളര്‍ന്ന വീട്ടില്‍ താമസിക്കാം.പെണ്‍കുട്ടിക്കോ???എന്ന് അവള്‍ വിവാഹം കഴിക്കുന്നുവോ അന്ന് മുതല്‍ അവള്‍ക്ക് അന്നുവരെ ജീവിച്ചു വന്ന വീട് അന്ന്യം ആകുന്നു,പെട്ടന്നൊരു ദിവസം പുതിയ ഒരു ഗൃഹം അവള്‍ക്കു സ്വന്തം എന്ന് കരുതേണ്ടി വരുന്നു.ഓണത്തിനോ ശക്രാതിക്കോ വന്നു പോകാം അവള്‍ക്കു സ്വന്തം വീട്ടില്‍.തന്റെ ജീവിതത്തിലെ ഇരുപതോ ഇരുത്തിയോന്നോ വര്ഷം മാത്രെമേ അവള്‍ക്കു സ്വന്തം അച്ഛനോടും അമ്മയോടും ഒപ്പം താമസിക്കാന്‍ സാധിക്കുകയുള്ളൂ.പിന്നീടു സ്വന്തം അച്ചനോ അമ്മക്കോ സുഖം ഇല്ലാതായാല്‍ പോലും അവള്‍ക്കു അവരെ ഒന്ന് എത്തി നോക്കി പോകേണ്ടി വരുന്നു.സ്വന്തം അച്ഛനെയും അമ്മയെയും അവള്‍ ശുശ്രു ഷിച്ചില്ല  എങ്കില്‍ പോലും സമുഹം അവളില്‍ കുറ്റം കാണുന്നില്ല,ഭര്‍ത്താവിന്റെ അമ്മയെയും അച്ഛനെയും ശുശ്രുച്ചാല്‍ മതി.അവരെ ശുശ്രുക്കേണ്ട എന്നല്ല,അവരെ ശുശ്രുക്കുന്നത് കൊണ്ട് സ്വന്തം അച്ഛനെയും അമ്മയയൂം നോക്കിയില്ല എങ്കിലും സാരമില്ല എന്നാണോ?


അവനോ,എന്നും അവന്റെ അച്ഛന്റെയും അമ്മയുടെയും അരികില്‍...അവനു ഒന്നും നഷ്ടമാകുന്നില്ല...ജീവിതത്തില്‍ ഒന്നിനോടും അഡ്ജസ്റ്റ് ചെയ്യേണ്ടി വരുന്നില്ല.ഭര്‍ത്താവിനോടും വീട്ടുകാരോടും വിരോധം ഉണ്ടാക്കേണ്ട എന്ന് കരുതി സ്വന്തം വീട്ടില്‍ പോകാത്ത നിരവധി സ്ത്രിജനങ്ങളെ എനിക്ക് അടുത്തറിയാം.''ഭര്‍ത്താക്കന്മാരെ നിങ്ങള്ക്ക് നിങ്ങളുടെ അച്ഛനും അമ്മയും എന്താണോ,അത്  തന്നെയാണ് നിങ്ങളുടെ ഭാര്യക്ക് അവരുടെ അച്ഛനും അമ്മയും''.നാളെ ഒരിക്കല്‍ നിങ്ങളുടെ മകള്‍/മകന്‍ നിങ്ങളെ കാണാന്‍ വരുന്നില്ല എങ്കില്‍ നിങ്ങള്ക്ക് എന്ത് ഫീലിംഗ് ഉണ്ടാവുക,അതായിരിക്കും നിങ്ങളുടെ ഭാര്യയുടെ അച്ഛനും അമ്മയ്ക്കും ഉണ്ടാവുക.സ്ത്രി ജങ്ങളെ നിങ്ങള്ക്ക് വേണ്ടി എനിക്ക് ഇത്രയേ ചെയ്യാന്‍ സാധിക്കു.ഇതു വായിച്ചു ഏതെങ്കിലും ഭര്‍ത്താക്കന്‍മാര്‍ നിങ്ങളെ മനസിലാക്കുന്നു എങ്കില്‍ ഞാനതില്‍ നിങ്ങളോടൊപ്പം സന്തോഷിക്കാന്‍ ഉണ്ടാകും....


നിങ്ങള്ക്ക് നിങ്ങളുടെ ഭര്‍ത്താവിനോട് ഉള്ളതോ,അമ്മയോട് ഉള്ളതോ,അച്ചനോട് ഉള്ളതോ,നിങ്ങളുടെ മകനോടോ മകളോട് ഉള്ളതോ,ഇതില്‍ ഏതു സ്നേഹം ആണ് വലുത്???ഉത്തരം ഉണ്ടാകുമോ നിങ്ങള്ക്ക്...എല്ലാ സ്നേഹത്തിനും അതിന്റെതായ മഹത്വം ഉണ്ട് എന്ന് പറയുമ്പോഴും അച്ഛനെയും അമ്മയും തന്നെ അല്ലെ നമ്മുടെ സ്വന്തം,നമ്മള്‍ എന്ത് തെറ്റ് ചെയ്താലും നമ്മെ തള്ളി പറയാതെ,നമ്മുടെ കണ്ണ് നിറയുന്നത് ഒരിക്കലും കാണരുത് എന്നാഗ്രഹിക്കുന്ന നമ്മുടെ,നമ്മുടെ മത്രേം അച്ഛനും അമ്മയും...ആരുണ്ടാകും അവര്‍ക്ക് പകരം വെക്കാന്‍.....പോവുക,കാണുക നിങ്ങളുടെ അച്ഛനെയും അമ്മയെയും,കൊടുക്കുക സന്തോഷം നിങ്ങളെക്കൊണ്ട് ആകുവോളം,ഒന്നും ഈ ലോകത്തിലെ ഒന്നും നിങ്ങള്ക്ക് അതിനൊരു തടസ്സം ആവരുത്...കാരണം അവരുടെ ജന്മം തന്നെ നിനക്ക് വേണ്ടിയയിരുന്നില്ലേ......






18 comments:

  1. Valla anadha kuttikalem Kallyanam kazhikkunnatha ee kalathu bharthakkanmarkku nalllathu

    ReplyDelete
  2. കണ്ണ് നിറഞ്ഞുപോയി വിന്നി... ഞാനും ഒരു മകളാണ്, എല്ലാ സ്നേഹവും തന്നു എന്‍റെ അച്ഛനും അമ്മയും വളര്‍ത്തിയ മകള്‍, എനിക്കും ഒരു മകളുണ്ട്.. എല്ലാ സ്നേഹവും കൊടുത്തു ഞങ്ങള്‍ വളര്‍ത്തുന്ന പൊന്നുമോള്‍, ഒരു പെണ്ണായി പിറന്നതു കൊണ്ടു മാത്രം വിവാഹം കഴിഞ്ഞാല്‍ അച്ഛനമ്മമാരെ
    ഉപേക്ഷിക്കണോ! സ്വന്തം വീട്ടില്‍ പോവാന്‍ ഭര്‍ത്താവിന്‍റെ
    വീട്ടുകാരുടെ അനുവാദത്തിനു കെഞ്ചുന്ന ഒത്തിരി പെണ്‍കുട്ടികളെ
    എനിക്കും അറിയാം. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് എന്നും രണ്ടാം
    സ്ഥാനമേ ഉള്ളൂ ....
    പക്ഷെ ഒന്ന് പറയണമല്ലോ ചിലയിടങ്ങളില്‍ പെണ്‍വീട്ടില്‍ പോകുന്നതിനു തടസം ഭര്‍ത്താവോ അയാളുടെ അച്ഛനോ അല്ല, ഭര്‍ത്താവിന്‍റെ അമ്മയാണ് അവരും ഒരു സ്ത്രീ അല്ലെ എന്നതാണ് അതിശയം .... ഇവിടെ നാം ആരെ കുറ്റപ്പെടുത്തും !

    @ Anonymous - നിങ്ങളെപ്പോലുള്ള ആളുകള്‍ ആണ് നമ്മുടെ
    നാടിന്‍റെ ശാപം. ചോദിക്കാനും പറയാനും ആരുമില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കു ഇഷ്ടം പോലെ തട്ടിക്കളിക്കാമല്ലോ
    അല്ലെ ! കഷ്ടം !! പുച്ഛം തോന്നുന്നു നിങ്ങളോട്, നിങ്ങള്‍ പറഞ്ഞ അഭിപ്രായം സ്വന്തം പേരില്‍ രേഖപ്പെടുത്താന്‍ പോലും ചങ്കൂറ്റം ഇല്ലല്ലോ എന്നോര്‍ത്ത് ...

    ഒത്തിരി നന്ദി വിന്നി ഇത്ര നല്ല ഒരു പോസ്റ്റിന്...

    ReplyDelete
  3. ലിപിയുടെ അഭിപ്രായത്തിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.പല വീട്കളിലും പ്രശ്നക്കാര്‍ ഭര്‍ത്താക്കന്മാരുടെ അമ്മമാര്‍ തന്നെ.
    അവര്‍ സ്വന്തം മക്കളുടെ ഭാര്യമാരെ സ്വന്തം മക്കളായി തന്നെ കാണാന്‍ ശ്രമിച്ചാല്‍ എല്ലാ പ്രശ്നങ്ങളും അവിടെ അവസാനിക്കും.
    അഭിപ്രായത്തിനു ഒരായിരം നന്ദി...

    ReplyDelete
  4. @ Anonymous കല്യാണം കഴിക്കുന്നതൊക്കെ നല്ല കര്യേം തന്നെ...പക്ഷെ,സ്ത്രീധനം ഇല്ലാതെ അവര്‍ക്ക് ജീവിതം കൊടുക്കാന്‍ നിങ്ങളെ പോലുള്ള ആണുങ്ങള്‍ തയ്യാറാകുമോ??ദൈവം കണ്ടു!!!

    ReplyDelete
  5. ആദ്യം തന്നെ പറയട്ടെ ചങ്കൂറ്റവും വിവേകവും രണ്ടും രണ്ടാണ് .
    വിവേകം കൊണ്ടു പല അനാവശ്യ confrontationsum താരതമ്യങ്ങളും avoid ചെയ്യാം. അതുകൊണ്ടുതന്നെ ഞാന്‍ അല്‍പ്പം വിവേകം വച്ച് കൊണ്ടു anonymous ആയി തുടരട്ടെ. ഞാനൊരിക്കലും ആരുടെയും സ്നേഹത്തിനും എതിരല്ല മാതാപിതാക്കളെ സ്നേഹിക്കുന്നത് നല്ലതു തന്നെ, We love our father in law and mother in law, but we also love and respect our father and mother whom we feel had loved and love us more than you or anyone else.

    പിന്നെ ഞങ്ങള്‍ പുരുഷന്മാര്‍ക്കു അമ്മ ഒരു വീക്നെസ് ആണ് . അതു കൊണ്ടു പ്ലീസ്‌ അവരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.

    നിങ്ങള്‍ വീട്ടില്‍ പോയിക്കോളു പക്ഷെ ഞങ്ങളുടെ വീട്ടിലും അതേ സ്നേഹവും കരുതലും കാണിച്ചാല്‍ മാത്രം മതിയേ..

    പിന്നെ ഞങ്ങള്‍ക്ക് സ്ത്രീ ധനമൊന്നും വേണ്ടായേ മന:സമാധാനം എന്ന ധനം മാത്രം മതിയേ. സ്ത്രീധനമില്ലാഞ്ഞിട്ടു ഈ സ്ഥിതി. അത് കൂടി ഉണ്ടായിരുന്നെങ്കിലോ??? ഇനി പാവങ്ങള്‍, ആണുങ്ങള്‍ ആരേലും സ്ത്രീ ധനം അറിയതെങ്ങാനും വാങ്ങി പോയിട്ടുണ്ടെങ്കില്‍ തിരിച്ചു തരാമേ, ഞങ്ങള്‍ക്ക് ആ മന:സമാധാനം തിരിച്ചു തന്നാല്‍ മതിയേ ....

    സ്വന്തം Anonymous

    ReplyDelete
  6. നിങ്ങള്‍ പുരുഷന്മാര്‍ക്ക് മത്രേം അല്ല, അമ്മ എന്നുള്ളത് ഈ ലോകത്തിലെ എല്ലാവര്ക്കും ഒരു വീക്നെസ് തന്നെ ആണ്.അമ്മ മത്രേം അല്ല ,ചിലര്‍ക്കെങ്ങിലും അച്ഛനും..ഭാര്യമാരുടെ അമ്മമാരേ കൊണ്ട് ബുദ്ധിമുട്ടുന്ന ഭര്‍ത്താക്കന്‍മാര്‍ വളരെ കുറവായിരിക്കും,പക്ഷെ ഭര്‍ത്താക്കന്മാരുടെ അമ്മമാരേ കൊണ്ട് ദുരിതം അനുഭവിക്കുന്ന ഭാര്യമാര്‍
    എണ്ണാവുന്നതിനും അധികമായിരിക്കും.ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ഭര്‍ത്താക്കന്മാരുടെ അമ്മമാര്‍ അവരുടെ മക്കള്‍ വിവാഹം കഴിച്ചു കൊണ്ടുവരുന്നവരെ മക്കളായി തന്നെ കാണാന്‍ ശ്രമിച്ചാല്‍ പ്രോബ്ലം അവിടെ തീരുന്നു.നിങ്ങള്ക്ക് ഒരു മകള്‍ ഉണ്ടായാല്‍ നാളെ അവള്‍ വിവാഹിതയായി
    പോയിക്കഴിഞ്ഞാല്‍,ശേഷം അവളുടെ ഭര്‍ത്താവോ വീടുകാരോ നിങ്ങളെ കാണാന്‍ സമ്മതം കൊടുക്കാതെ ഇരുന്നാല്‍ അന്നേ ആ ഹൃദയ വേദന നിങ്ങള്ക്ക്
    ഉള്‍ക്കൊള്ളാന്‍ കഴിയു.അന്ന് വരെ മനസ്സിലാക്കാന്‍ സാധിക്കില്ല.I don wanna hurt anyone's soft feelings.

    ReplyDelete
  7. @ Anonymous -

    ഹൊ.. എന്തൊരു വിവേകം ! എന്തൊരു വിനയം ! ഇത്രയും
    വിവരവും വിവേകവും വിനയവും ഒക്കെയുള്ള ആളുകള്‍ നമ്മുടെ
    നാട്ടില്‍ ഉണ്ടായിട്ടാണോ ഈ നാടിങ്ങനെ ആയി പോയത് ! ഒളിയുദ്ധം നടത്തുന്നത് വിവേകമല്ല,ആണത്തം ഇല്ലായ്മയാണ്.

    >> സ്ത്രീധനമില്ലാഞ്ഞിട്ടു ഈ സ്ഥിതി. അത് കൂടി
    ഉണ്ടായിരുന്നെങ്കിലോ??? << സ്ത്രീധനം ഇല്ലെന്നോ !! സഹോദരാ നിങ്ങള്‍ ഏതു നാട്ടിലെ കാര്യമാണ് പറയുന്നത് !!! കാറും വീടും പോക്കറ്റ്‌ മണിയും ഒക്കെ ആണുങ്ങള്‍ ചോദിച്ചു വാങ്ങുന്നത് മനസ്സമാധാനം കൂട്ടാനായിരിക്കും അല്ലേ !

    പുരുഷന്മാര്‍ക്ക് മാത്രമേ അമ്മ വീക്നെസ് ഉള്ളൂ എന്നാണോ ? വിനി പറഞ്ഞപോലെ അമ്മ ഈ ലോകത്തിലെ എല്ലാവരുടേയും
    വീക്നെസ് ആണ്.

    ReplyDelete
  8. പ്രിയപെട്ട വിന്നി,

    പോസ്റ്റിലെ വിഷയം നല്ലത്. കാലീകം. അതില്‍ എഴുതിയ കാര്യങ്ങളും പ്രസക്തം. പക്ഷെ.. ജനറലൈസ് ചെയ്യുമ്പോള്‍ മറന്ന് പോകുന്ന ഒരു കാര്യമുണ്ട്. മുകളില്‍ ലിപി പറഞ്ഞ ഒരു പോയിന്റില്‍ ഞാന്‍ ഒരല്പം കൂട്ടിച്ചേര്‍ക്കല്‍ കൂടെ നടത്തുന്നു. ഉദാഹരണത്തിന് വളര്‍ത്തി വലുതാക്കിയത് ഒരു മകളെയും മകനെയും. മകളെ കെട്ടിച്ചു വിട്ടു. മകന്‍ കെട്ടിക്കൊണ്ട് വന്നു. നേരത്തെ പറഞ്ഞ വിഷു, ഓണം തുടങ്ങിയ മഹത്തായ ഫെസ്റ്റിവല്‍ സമയം. വിന്നി പറഞ്ഞപോലെ ആരവവും ആര്‍പ്പുമായി കെട്ടിച്ചുവിട്ട മകള്‍ വീട്ടിലേക്ക് വരുകയാണ്. അമ്മയെയും അച്ഛനെയും കാണാന്‍ തന്നെ. ഉടനെ തന്നെ അമ്മയുടെ വകയായി വീട്ടില്‍ ഒരു വിപ്പ് കല്പിക്കപ്പെടുകയായി. മകന്റെ ഭാര്യ ഈ വിഷുവിന്/ ഓണത്തിന് വീട്ടില്‍ പോകണ്ട. പെങ്ങളും കുട്ടികളും വരുന്നതല്ലേടാ. അവര്‍ വരുമ്പോള്‍ ഇവള്‍ പോയാലെങ്ങിനെയാ? എപ്പടിയുണ്ട് ലൈന്‍..

    ഇതിന്റെ ക്ലൈമാക്സ് : ഈ കേസില്‍ മേല്‍പ്പറഞ്ഞ മകള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഒരു ജയിലില്‍ നിന്നും മോചിതയാവുന്ന സന്തോഷത്തോടെ നാട്ടുകാരോടും അപ്പുറത്തെയും ഇപ്പുറത്തേയും ആളുകളോടൊക്കെ പറഞ്ഞ് രണ്ട് ദിവസം മുന്‍പേ പെട്ടി പാക്ക് ചെയ്യുന്നു. പോവേണ്ട അന്ന് രാവിലെ ഭര്‍ത്താവിന്റെ പെങ്ങള്‍ ഓണമാഘോഷിക്കാന്‍ വരുന്നു. അവിടെയും അമ്മായിയമ്മ സ്വന്തം മകന്റെ ഭാര്യയോട് ഇക്കുറി പോവണ്ടാ എന്ന് പറയുന്നു. മകള്‍ കരഞ്ഞ് വിളിച്ച് സ്വന്തം അമ്മയെ ഫോണ്‍ വിളിക്കുന്നു. ഇവിടെ ഒരു സ്വസ്ഥതയും ഇല്ലമ്മെ.. ഈ തള്ള എന്നെ വിട്ടില്ല. അവരുടെ മുടിഞ്ഞ മകള്‍ ഓണം ആഘോഷിക്കാന്‍ വരുന്നുണ്ടത്രേ. അപ്പോള്‍ മകളുടെ അമ്മ.. അതെന്ത്.. അവളുടെ മകള്‍ വരുന്നതിനു എന്റെ മോളെന്തിനാ അവിടെ നില്‍ക്കുന്നേ.. നിന്റെ കെട്ടിയവന്‍ ഒരു അമ്മകോന്തനായി പോയല്ലോ മോളേ.. ഞാനോ മറ്റോ ആയിരുന്നേല്‍

    ഇത് സംഭവിക്കുന്ന കാര്യങ്ങള്‍. ഇവിടെയൊന്നും മേല്‍ പോസ്റ്റില്‍ സൂചിപ്പിച്ച ആണുങ്ങളുടെ ഇടപെടലേ ഇല്ല.. പിന്നെ ഇത് പറഞ്ഞത് വിന്നി ജനറലൈസ് ചെയ്ത് എഴുതിയത് കൊണ്ട് ഒരു മകനും ഭര്‍ത്താവും അച്ഛനും ആയ ഞാന്‍ എന്റെ ഭാഗം കൂടെ പറയണമല്ലോ എന്ന് കരുതി പറഞ്ഞതാട്ടോ :)

    പോസ്റ്റില്‍ പറഞ്ഞത് ശരിതന്നെ. പക്ഷെ സത്യം പലപ്പോഴും ഞാന്‍ സൂചിപ്പിച്ചതൊക്കെയാവും വിന്നി. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്നൊരു ചൊല്ല് ഇല്ലെ.. ദത് തന്നെ :):)

    ReplyDelete
  9. മനോജ്‌ പറഞ്ഞത് തീര്‍ച്ചയായും ഞാന്‍ഉള്‍കൊള്ളുന്നു,ദയവായി ശ്രദ്ധിക്കുക,ഓണത്തിനും വിഷുവിനും മത്രേം സ്വന്തം വീട്ടില്‍ പോയി അച്ഛനമ്മമാരെ കാണുന്നത് എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല,ഓണത്തിനും വിഷുവിനും മത്രേം വീട്ടില്‍ പോകുമ്പോള്‍ മനോജ്‌
    പറഞ്ഞത് പോലുള്ള ദുരവസ്ഥ ഉണ്ടാകാം.എന്റെ ചോദ്യേം എന്തിനു വിശേഷങ്ങള്‍ക്കായി നാം കാത്തിരിക്കുന്നു,നമ്മുടെ അച്ഛനും അമ്മയെയും കാണണം എന്ന് തോന്നുമ്പോള്‍ കണ്ടുകൂടെ?പിന്നെ ഞാന്‍ ഓണത്തിന് എന്ന് പറഞ്ഞത് മഹാബലി വരുന്നത് പോലെ വന്നു പോകേണ്ട ഒന്നാണോ സ്വന്തം വീട്,എന്ന അര്‍ഥത്തില്‍ ആയിരുന്നു.

    ReplyDelete
  10. അമ്മായിഅമ്മ മാരോട് എനിക്ക് യാതൊരു ദേഷ്യവും ഇല്ല എന്റെ അമ്മയും ഒരു അമ്മായിഅമ്മ ആണ്.,ഒരമ്മ മറ്റൊരു അമ്മയുടെ വേദന മനസ്സിലാക്കണം,ഒരു മകളുടെയും."കുട്ട്യേ,നിന്നെ ഒന്ന് കാണണം,അമ്മക്ക് തീരെ വയ്യ",എന്ന് ഒരമ്മ പറഞ്ഞാല്‍(എനിക്ക് അറിയാം അങ്ങനെ ഒരമ്മയെ) അമ്മയെ കാണാന്‍ അനുവാദത്തിനായി കാത്തു നില്‍ക്കുന്ന ഭാര്യയോട്‌ "പോകേണ്ട" എന്ന് ഭര്‍ത്താവും അമ്മയും പറഞ്ഞാല്‍ പാവം ആ പെണ്‍കുട്ടി എന്ത് ചെയ്യും ?(എനിക്ക് വളരെ അടുത്തറിയാവുന്ന ഒരു കുട്ടിക്കാണ് എങനെ ഒരു വിഷമ സ്ഥിതി ഉണ്ടായത്.

    ReplyDelete
  11. @ ലിപി ഒളിയുദ്ധം നടത്തുന്നത് തെറ്റാണെങ്കില്‍ പഴശിരാജയും Azadum മറ്റും ആണത്തം ഇല്ലാത്തവര്‍ ആണെന്നാണോ ?
    പിന്നെ ഞാന്‍ ഒളിയുദ്ധത്തിനോന്നുംമല്ല ഇവിടെ.

    സ്ത്രീധനതിന്ടെ കാര്യം പറഞ്ഞത് ഞങ്ങള് ചില പാവങ്ങളുടെ(അല്ലെങ്കില്‍ എന്‍റെ സ്വന്തം) കാര്യമാ, generalisation അല്ല.

    ഈ ബ്ലോഗിലെ പല കാര്യങ്ങളിലും വിശാല അര്‍ത്ഥത്തില്‍ യോജിക്കുന്നെങ്കിലും മരുമകള്‍ എന്ന നിലയിലും ഭാര്യ എന്ന നിലയിലും സ്വന്തം കടമകള്‍ മറക്കരുത് എന്ന് കൂടി മാത്രം കൂടി ഓര്‍മിപ്പിക്കട്ടെ .

    പിന്നെ അമ്മമാര്‍ പൊതുവെ പുരുഷമാര്‍ക്ക് ഇത്തിരി കൂടുതല്‍ weakness അല്ല എന്ന് ഒരിക്കലും പറയുവാന്‍ പറ്റില്ല. But we respect your love and sentiments too. അല്ലാത്ത പുരുഷന്മാര്‍ അതു ചെയ്യണം എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം . ( But when we respect your love and sentiments, we expect vice versa)

    Vini നല്ല ബ്ലോഗ്‌ keep writing.....

    ReplyDelete
  12. അല്ലയോ ലിപി ആദ്യം തന്നേയ് പറയട്ടെ ഭാര്യയെ ഒരു സുഹൃത്തായി കൂടെ കാണുന്ന സമൂഹത്തിന്റെ പ്രതിനിധി ആണ് ഞാന്‍
    തങ്ങളുടെ കമന്റ്സ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ പറയട്ടെ , ഞാന്‍ പ്രതിനിധീകരിക്കുന്ന ഒരു സമൂഹത്തിന്റെ ചന്ഗൂടതിന്റെയും വിവേകത്തിന്റെയും മനോ വ്യാപാരങ്ങളിലൂടെയ് താങ്കള്‍ സഞ്ചരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ഒരു വികാരതിന്റെയ് വെളിപെടുതല്‍ ആയി കണ്ടാല്‍ മതി ഇതിനെ
    ഒരു മനുഷ്യ ജന്മാതിന്റെയ് പുണ്യമാണ് അമ്മ ,അതൊരു വ്യക്തിയല്ല സങ്കല്‍പം ആണ്.വളരെ മോന്ഹരമായ സങ്കല്‍പം ,മക്കളുടെ തെറ്റുകള്‍ എല്ലാം പൊറുക്കാനും സഹിക്കാനും കഴിയുന്ന വ്യക്തിത്വം,അതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങള്‍ ആണ് താങ്കളുടെയും എന്റെയും ഒക്കെ അമ്മ.ഇനി താങ്ങളുടെയ് കമന്റിലേക്ക് വന്നാല്‍ (നിങ്ങള്‍ ഒരു ഭാര്യ ആണ് എന്ന് പഴയ കമന്റ്സില്‍ നിന്നും എനിക്ക് മനസിലായി) താങ്കള്‍ എന്നെങ്കിലും ഒരു ഭര്‍ത്താവിന്റെ സ്ഥാനത് നിന്നും ചിന്തിച്ചിട്ടുണ്ടോ അയാള്‍ അനുഭവിക്കുന്ന മാനസികമായ പിരിമുറുക്കങ്ങള്‍ ഒരു വീട് അതിലുണ്ടാകുന്ന ഓരോരുത്തരുടെയും മനോ വികാരങ്ങള്‍ (ഭാര്യ, അച്ഛന്‍, അമ്മ ,അനിയന്മാര്‍ ..) എല്ലാം അയാള്‍ എന്ത് തന്മയതതോടെയ് ആണ് മാനേജ് ചെയുന്നത് ,അതിന്റെ പിന്നിലെ മെന്റല്‍ സ്‌ട്രെസ് മനസിലാകണം അത് താങ്കള്‍ ഈ പറയുന്ന ചങ്കൂറ്റം ,വിവേകം അത് മാത്രം പോര ,വിഷമതോടെയ് പറയട്ടെ തങ്ങള്‍ പ്രതിനിധീകരിക്കുന സമൂഹത്തിനില്ലാത്ത ചില കഴിവുകള്‍ കൂടെ വേണം.

    താങ്കളുടെ കമന്റ്സ് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് വേറെയ ഒരു കാര്യം ആണ്,കല്യാണം കഴിച്ചു കഴിഞ്ഞാല്‍ ആഴ്ചയില്‍ 5 ദിവസം ഭാര്യ ഭാര്യയുടെ വീട്ടില്‍ നില്‍ക്കട്ടേ ബാക്കി 2 ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കട്ടേ എങ്ങനെ ഉണ്ടായിരിക്കും .ഒരുവന്‍ കല്യാണം കഴിച്ചു കൊണ്ട് വരുന്നത് അവന്റെ ഭാര്യയെ അവന്റെ കൂടെ കഴിയാന്‍ ആണ് അങ്ങനെ തന്നേയ് ആണ് നിങ്ങള്‍ക്കും എന്ന് കരുതുന്നു ,ഓരോ ഭര്‍ത്താവിനും അവന്റെ ഭാര്യയുടെ അച്ഛനും അമ്മയും സ്വന്തം അച്ഛനും അമ്മയും ആണ് അങ്ങനെ അവന്‍ പെരുമാറൂ അത് പോലെ തന്നേയ് ആണ് തിരിച്ചും .ഭര്‍ത്താവിന്റെ അമ്മ ഒരിക്കലും സ്വന്തം മകന്റെ ഭാര്യയെ മകള്‍ അല്ലാതായി കാണില്ല കാരണം അവരുടെ മകനേ അവര് കെയര്‍ ചെയ്തതിനെ കൂടുതല്‍ സ്നേഹത്തോടെ നിങ്ങള്‍ നോക്കുന്നത് , കുടുംബത്തില്‍ ഓരോ കാര്യങ്ങള്‍ മാനേജ് ചെയുന്നത് ഇതൊക്കെ കാണുമ്പോള്‍ ഉണ്ടാകുന്ന വികാരം അതാണ് മകള്‍ എന്നാ സ്ഥാനം നിങ്ങള്ക്ക് വാങ്ങി തരുന്നത് , ഭര്‍ത്താവിനും അങ്ങനെ തന്നേയ് ആണ്.അത് ഒരു ഉത്തരവാദിത്തം ആണ് നിങ്ങള്‍ നിങ്ങളെ തന്നേയ് പ്രൊജക്റ്റ്‌ ചെയ്തു ഉണ്ടാക്കേണ്ട സ്ഥാനം.അതിനു പിന്പില്‍ ഒരു പാട് ത്യാഗം ആവശ്യം ആയി വരും.ഒരുവള്‍ അവളുടെ സാഹചര്യം അനുസരിച്ച് ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ ഒരാള്‍ക്കും അത് തള്ളി കളയാന്‍ ആവില്ല , ഞാന്‍ സാഹചര്യം എന്ന് ഉദ്ദേശിച്ചത് തങ്ങള്‍ക്കു മനസിലാകും എന്ന് കരുതുന്നു.
    സ്ത്രീധനം എന്നാ ഭംഗിയായ വാക്ക് കുറേ നാളായി നമ്മുടെ നാട്ടില്‍ അല തള്ളുന്നുണ്ട് ഞാന്‍ ചോദിക്കട്ടേ ഒരുവന്‍ ഒരു പെണ്ണിനെ അവന്റെ ജീവിത കാലത്തേക്ക് അവന്റെ വീട്ടിലേക്കു കൊണ്ട് പോകുമ്പോള്‍ തങ്ങളുടെ മകള്‍ തങ്ങളുടെ വീട്ടില്‍ എങ്ങനെ ആയിരുന്നോ അതേയ് ലെവലില്‍ അവിടെയും താമസിക്കട്ടേ എന്ന് കരുതി ഒരു അച്ഛനോ അമ്മയോ സന്തോഷത്തോടെ എന്തെങ്ങിലും അവരുടെ മകള്‍ക്ക് കൊടുക്കുന്നതിനു എന്താണ് തെറ്റ്.അഭിമാനതിനായി സ്ത്രീധനം തെറ്റ് ആണ് എന്ന് പറയുന്ന ആള്‍ക്കാരും നല്ല ജീവിത സാഹചര്യത്തിന് വേണ്ടി പരക്കം പായുന്നു(അതാണ് ഞാന്‍ ലണ്ടനിലും താങ്കള്‍ നുസിലണ്ടിലും താമസിക്കുന്നത് ) ഒരുവന് എന്ത്നെഗിലും ഒരു സഹായം അവന്റെ ഭാര്യുടെയ് വീട്ടില്‍ നിന്നും കിട്ടിയാല്‍ അവന്‍ അതിന്റെ ബാക്കി കഷ്ടപെട്ടാല്‍ മതി ആ അസമയം അവന്റെ ഭാര്യക്കും കുട്ടിക്കും വേണ്ടി മാറ്റി വക്കാന്‍ പറ്റും.
    എന്നാലും മുന്‍പ് പറഞ്ഞ അഭിമാനതോടെയ് ഞാന്‍ പറയട്ടെ ഞാന്‍ സ്ത്രീധനതിന്റെയ് വക്താവ് അല്ല,പക്ഷേ ഞാന്‍ എന്റെ കൊച്ചിന് എന്നേ കൊണ്ട് കഴിയുന്നത്‌ കൊടുക്കും കാരണം ഞാന്‍ മുന്‍പ് പറഞ്ഞത് തന്നേയ്.

    ReplyDelete
  13. @ Anonymous -പഴശിരാജയെ പോലുള്ളവരുടെ ഒളിയുദ്ധവുമായി
    ഇതിനെ താരതമ്യം ചെയ്യുന്ന താങ്കളോട് ഞാന്‍ ഇനി എന്തെങ്കിലും
    പറയുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് ഈ തര്‍ക്കം തുടരാന്‍ എനിക്ക് താല്പര്യം ഇല്ല.

    @ Sajjan - സുഹൃത്തേ ആദ്യമേ തന്നെ പറയട്ടെ, ഒരു തര്‍ക്കത്തിന് വേണ്ടിയല്ല ഞാന്‍ മറുപടി തരുന്നത്. ചില തെറ്റിദ്ധാരണകള്‍ മാറ്റാനാണ്.

    എന്‍റെ അമ്മാവന്‍റെ മകനാണ് എന്‍റെ ഭര്‍ത്താവ്, അതു കൊണ്ടാവാം അദ്ദേഹത്തിന്‍റെ വീട്ടില്‍ എനിക്ക് എല്ലാ
    സ്വാതന്ത്ര്യവും സ്നേഹവും കിട്ടിയിട്ടുണ്ട്. പക്ഷെ മറ്റു പല ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഭവങ്ങളില്‍ നിന്നും
    ഭര്‍ത്താക്കന്മാരുടെ ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം.
    അത് കൊണ്ടു തന്നെ പറയട്ടെ ഒരു ആണിന് ഭര്‍ത്താവിന്‍റെ
    സ്ഥാനത്തു നിന്ന് കാര്യങ്ങള്‍ മാനേജു ചെയ്യാന്‍ വിവേകവും
    ചങ്കൂറ്റവും തന്നെയാണ് ആവശ്യം. തെറ്റ് ചെയ്യുന്നത്, അല്ലെങ്കില്‍ കുടുംബത്തിന്‍റെ സമാധാനം കളയുന്നത് ഭാര്യ ആണെങ്കിലും അമ്മ ആണെങ്കിലും അത് തുറന്നു പറയാനും തിരുത്താനും ഉള്ള ചങ്കൂറ്റം... ഒപ്പം അതെപ്പോള്‍ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് ചിന്തിക്കാനും അതനുസരിച്ച് പെരുമാറാനും ഉള്ള വിവേകം....

    ഇനി കല്യാണം കഴിച്ചു കഴിഞ്ഞാല്‍ ആഴ്ചയില്‍ 5 ദിവസം ഭാര്യ ഭാര്യയുടെ വീട്ടില്‍ നില്‍ക്കട്ടേ ബാക്കി 2 ദിവസം ഭര്‍ത്താവിന്‍റെ
    വീട്ടില്‍ നില്‍ക്കട്ടേ എന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത് ! എന്‍റെ ഭര്‍ത്താവ് ന്യൂസീലാണ്ടില്‍ ആയിരുന്നപ്പോള്‍ പോലും
    എന്‍റെ വീട്ടില്‍ പോയി നില്‍ക്കാതെ അദ്ദേഹത്തിന്‍റെ വീട്ടിലാണ് ഞാന്‍ നിന്നിരുന്നത്. വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവിന്‍റെ
    വീടാണ് ഒരു സ്ത്രീക്ക് സ്വന്തം വീട് എന്ന് വിശ്വസിക്കുന്ന ശരാശരി
    മലയാളി പെണ്ണാണ് ഞാനും. സ്വന്തം വീട്ടില്‍ പോവാന്‍ ഭര്‍ത്താവിന്‍റെ വീട്ടുകാരോട് കെഞ്ചുന്ന ഒത്തിരി പെണ്‍കുട്ടികളെ
    എനിക്ക് നേരിട്ട് അറിയാവുന്നതുകൊണ്ടാണ് വിനിയുടെ ഈ പോസ്റ്റിനു പ്രസക്തി ഉണ്ടെന്നു എനിക്ക് തോന്നിയതും കമന്റ്‌ ചെയ്തതും.
    ഇനി ഒന്ന് കൂടി പറയാം ഇപ്പോളത്തെ പല പെണ്‍കുട്ടികളും
    ഭര്‍ത്താവിന്‍റെ വീട്ടുകാരുടെ സ്നേഹം പിടിച്ചു പറ്റാന്‍ വേണ്ടി
    താങ്കള്‍ പറഞ്ഞ ' ത്യാഗം' ചെയ്തു മിനക്കെടാറില്ല.അവരെ കുറ്റം
    പറയാനും ആവില്ല. കാരണം പല അമ്മമാര്‍ക്കും മരുമകളെ
    സ്വന്തം മകളായി കാണാന്‍ കഴിയാറില്ല .( അങ്ങിനെ അവര്‍ക്കു കഴിഞ്ഞിരുന്നെങ്കില്‍ ത്യാഗത്തിന്‍റെ ആവശ്യം
    വരുന്നില്ലല്ലോ! )
    മകന്‍റെ ഭാര്യയെ മകളായി കാണുന്ന അമ്മമാരും ഉണ്ട് എന്ന് എന്‍റെ അനുഭവത്തിലൂടെ എനിക്കറിയാം.പക്ഷെ അതിനെ
    ജെനറലൈസു ചെയ്തു പറയാന്‍ ആവില്ല .

    പിന്നെ സ്ത്രീ ധനം- വിവാഹശേഷം സ്വന്തം മക്കളുടെ നല്ല ജീവിത സാഹചര്യത്തിന് വേണ്ടി മാതാപിതാക്കള്‍ സന്തോഷത്തോടെ
    അവര്‍ക്കുള്ളത് കൊടുക്കുന്നതില്‍ ഒരു തെറ്റും ഇല്ല . പക്ഷെ വിവാഹ സമയത്ത് കച്ചവട മനസ്ഥിതിയോടെ ലക്ഷങ്ങളും, കാറും ( മോഡല്‍ വരെ ), വീടും ഒക്കെ ചോദിച്ചു വാങ്ങുന്ന പ്രവണതയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.

    വിനിയുടെ ഈ പോസ്റ്റിനു ഒരു നല്ല ലക്ഷ്യമുണ്ട്. അതിനെ
    ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ക്ക് വേദിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

    വിനി - ഇത് ഞാന്‍ ഒരു പ്രാവശ്യം പോസ്റ്റ്‌ ചെയ്തിരുന്നു. ഇപ്പോള്‍ നോക്കിയപ്പോള്‍ ഇവിടെ അത് കാണുന്നില്ല. ആദ്യം പോസ്റ്റ്‌ ചെയ്തത് കിട്ടിയെങ്കില്‍ ഇത് ഡിലീറ്റ് ചെയ്തേക്കണേ...

    ReplyDelete
  14. @ anonymous ഒളിപ്പോരിനെ കുറിച്ച് എന്തിനാ വെറുതെ പറയുന്നത്,നിങ്ങള്‍ എന്തെങ്ങിലും പറയുന്നു എങ്കില്‍ അതില്‍ എന്തെങ്ങിലും വാസ്തവം ഉണ്ടാവണം,ഒളിപ്പോരു പഴശിയുടെ യുദ്ധ മുറ കളില്‍ ഒന്നായിരുന്നു.അതായത് ഒളിപ്പോരു നടത്തുന്നത് പഴശി ആണ് എന്ന് എല്ലാവര്ക്കും അറിയാം,നാട്ടുരാജക്കന്മാര്‍ക്കും,ബ്രിട്ടീഷ്‌ മേധാവിത്വത്തിനും....അല്ലാതെ 'anonymus' എന്ന പേരില്‍ അല്ല പഴശി ഒളിയുദ്ധം നടത്തിയത്.ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കരുത്,അതും പഴശി യെ പോലുള്ള ഒരു വീരന്റെ ചരിത്രം.ഒളിപ്പോരു പഴശിക്ക് സ്വന്തം....ദയവായി അദ്ധേഹത്തെ പോലുള്ള വീരന്‍ മാരെ അക്ഷേപിക്കതിരിക്കുക,എന്റെ ഒരു അപേക്ഷ ആണ്.
    @ sajjan :ടോപിക്സ് ഒരു പാട് മാറിപോയിക്കുന്നു,നിങ്ങള്‍ പറയുന്നതും ഞാന്‍ എഴുതിയതും തമ്മില്‍ യാതൊരു ബന്ധവും ഇല്ല.എന്തിനു വേണ്ടിയാണു നിങ്ങള്‍ ലിപിയുമായി തര്‍ക്കം നടത്തുന്നത്?pls try to avoid persnl questions.asking persnl questions is not fair as per my perception.pls don mind.

    ലിപി,ഒരിക്കലും മാറില്ല എന്ന് വാശിപിടിക്കുന്ന സമൂഹത്തില്‍ നമ്മെ കൊണ്ട് എന്ത് ചെയ്യാനാവും,ഇവരോട് ഒളിപ്പോരു നടത്താന്‍ വീണ്ടും ഒരു പഴശിയോ അല്ലെങ്ങില്‍ ജാന്‍സി റാണി യോ പുനര്‍ ജനിക്കേണ്ടി വരും...

    ReplyDelete
  15. കേട്ടു പഴകിയ കഥയാണ് എങ്കിലും ഈ അവസരത്തിൽ ഗുണം ചെയ്യും എന്നതുകൊണ്ട് പറയുന്നു.
    ഒരു വൃദ്ധയായ സ്ത്രീ ട്രെയിനിൽ വിഷമത്തോടെ ഇരിക്കുന്നത് കണ്ട് ഒരു ചെറുപ്പക്കാരൻ ചോദിച്ചു. എന്താ അമ്മച്ചീ മുഖത്തൊരു വിഷാദം? അപ്പോൾ അമ്മച്ചി പറഞ്ഞു ഒന്നും പറയേണ്ട മോനേ എന്റെ മകന്റെ വീട്ടിൽ പോയതാ.. അവിടെ അവന് ഭാര്യയോടും മക്കളോടും മാത്രമാ സ്നേഹം പെൺകോന്തൻ. ഇവൻ എന്റെ മകനായിപ്പോയല്ലോ ദൈവമേ എന്നോർത്താ എനിക്കു സങ്കടം.

    എന്നിട്ട് അമ്മച്ചി ഇപ്പോൾ എവിടെ പോവുകയാ..

    അപ്പോൾ അവർ പറഞ്ഞത്
    ഞാനിപ്പോൾ മകളുടെ വീട്ടിലേക്കാണ്.

    അവിടെ ഇത്തരം പ്രശ്നമൊന്നുമുണ്ടാവില്ലേ...

    എവിടുന്ന് മോനേ.. അവിടെ അവൾ പറയുന്നതിന്റെ അപ്പുറത്തേക്കൊന്നും അവൻ ചിന്തിക്കില്ല. അത്രയ്ക്ക് ഇഷ്ടമാ അവന് അവളോട്..

    നോക്കണേ.. ഇതാണ് മനുഷ്യർ.

    @ അനോണീ.. എന്തിനാണീ ഈ ഒളിപ്പോര് പേര് പറഞ്ഞോളൂ..

    ReplyDelete
  16. എന്‍ റ്റപ്പി , ഞാന്‍ പറഞ്ഞില്ലരി ന്നി ഞാനിവിടെ ഒരി ഒളിയുദ്ധത്തി നോനുംമല്ലിവിടിന്നു....(ലാ മോളിലോട്ട് വയിക്കപ്പി)

    അതിനു പറ്റിയ പ്രാണവേദന എടുക്കാനുള്ള ഒന്നുമില്ലിവിടിന്നു......

    പിന്നെന്തിനനപ്പി വെറുതെ കിടന്നിങ്ങനെ ചിലക്കന്നു ....

    ഞാനല്ലപ്പി പറഞ്ഞെ ഞാന്‍ ഒളിയുദ്ധം ചെയുന്നെന്നു ....ലത് ലാ ലിപി യന്നാപ്പി ...

    പിന്നെ ലാ പിന്നേം മോളിലോട്ട് വയിക്കപ്പി , ഞാന്‍ ലാ പഴശി അണ്ണനെ പറ്റി പറഞ്ഞെ ലത്തിനുള്ള(>>>>>>>ഒളിയുദ്ധം നടത്തുന്നത് വിവേകമല്ല,ആണത്തം ഇല്ലായ്മയാണ്.>>>>>) ലുത്തരമാനപ്പി ,


    അപ്പൊ എനിക്കിനി സമയങ്ങളില്ല കേട്ടാ , ഞാനും ഇപ്പണി ഇവിടെ നിര്‍ത്നു കേട്ട

    ReplyDelete
  17. ഭാര്യയും ഭര്‍ത്താവിന്റെ പെങ്ങളും ഭര്‍ത്താവിന്റെ അമ്മയും , മൂന്നുപേരും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി സ്വന്തം വീട്ടില്‍ നിന്നും മാറിനില്‍ക്കുന്ന സമാന ദുഖം അനുഭവിക്കുന്നു .നമ്മുടെ പാരമ്പര്യം തുടരുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു ..പുരുഷനോ സ്ത്രീയോ ആരെങ്കിലും വീടുപെക്ഷിച്ചല്ലേ പറ്റൂ ...... പിന്നെ പെരുമാറ്റ മര്യാദകളിലുള്ള പ്രശ്നങ്ങള്‍ , അത് വ്യക്ത്യാതിഷ്ടിതമായ സ്വഭാവവൈകല്യം മാത്രമല്ലേ ? പ്രശ്നങ്ങള്‍ക്കപ്പുറം ഒരു സ്നേഹവലയം കുടുംബങ്ങളിലുണ്ടാകട്ടെയെന്നു നമുക്ക് പ്രത്യാശിക്കാം

    ReplyDelete