Sunday, 8 May 2011

ഇതും, ഒരു ഭാഷ സ്നേഹം തന്നെയോ??

മൊബൈല്‍ വൈബ്രടു ചെയ്യുന്ന സൌണ്ട് മാനേജര്‍ കേള്‍ക്കേണ്ട എന്ന് കരുതി ഞാന്‍ വേഗം കാള്‍ ക്യാന്‍സല്‍ ചെയ്തു.ഇന്നലെ വൈകിട്ടെ ഇന്ന് ഇന്റര്‍വ്യൂ ഉള്ള  ദിവസം ആണ് അത് കൊണ്ട് ഒരു കാരണവശാലും മൊബൈലില്‍ വിളിക്കരുത്.എന്തെങ്ങിലും ഉണ്ടേല്‍ മെസ്സേജ് അയച്ചാല്‍ മതി എന്ന് അമ്മയോട് പ്രത്യേകം പറഞ്ഞിരുന്നതല്ലോ,എത്ര പറഞ്ഞാലും അമ്മ കേള്‍ക്കില്ല.വീണ്ടും അതാ മൊബൈല്‍ വൈബ്രടു ചെയ്യുന്നു.''You can go & attend the call''എന്ന് നിക്ക് പറഞ്ഞപ്പോള്‍ പതുക്കെ ഇന്റര്‍വ്യൂ റൂമില്‍ നിന്നും പുറത്തേക്കു നടന്നു.മൊബൈലില്‍ നോക്കിയപ്പോള്‍ നാലു മിസ്സെദ്‌ കാള്‍.മുന്ന് കാള്‍ അമ്മയുടെയും ഒന്നും അമ്മാവന്റെയും.എന്തായിരിക്കും കാര്യം.ഇനിയിപ്പോള്‍ വയസ്സായിക്കിടക്കുന്ന   മുത്തശിക്ക് എന്തെങ്ങിലും പറ്റി കാണുമോ?എന്തായാലും അമ്മയെ വിളിക്കാം അപ്പോള്‍ നിജ സ്ഥിതി അറിയാമല്ലോ..അമ്മയെ വിളിച്ചപ്പോള്‍ അതാ അമ്മ പറയുന്നു അമ്മാവന്‍ നിന്നെ വിളിച്ചിട്ട് നീ ഫോണ്‍ എടുത്തില്ല എന്ന് പറഞ്ഞു എന്നെ വിളിച്ചു,അത് കൊണ്ട് നീ  എത്രെയും പെട്ടന്ന് അമ്മാവനെ വിളിക്കു.. ഓ ഇത് പറയണോ അമ്മ എന്നെ ഈ സമയത്ത് വിളിച്ചത് എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.കട്ട്‌ ചെയ്യന്നതിനു ഇടയിലും അമ്മാവനെ വിളിക്കു എന്ന് അമ്മ പറഞു കൊണ്ടിരുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.

എന്തായാലും ഇനി അമ്മ പറഞത് കേട്ടില്ല എന്ന് വേണ്ട എന്ന് കരുതി അപ്പോള്‍ തന്നെ അമ്മാവനെ വിളിച്ചു.അമ്മാവന്‍ എം പി ഐ യുടെ കേരളത്തിലെ ഡിസ ട്രീബുടര്‍ ആണ്.എം.പി.ഐ പുതുതായി മൊബൈല്‍ ഡിസ്ട്രീബുഷന്‍ ആരംഭിക്കുന്നു അതിന്റെ ഉത്ഖാടനത്തിനായി   ബഹുമാനപ്പെട്ട  ഭക്ഷ്യ വകുപ്പ് മന്ത്രി എത്തുന്നു അതിലേക്കായി അവര്‍ക്ക് ഒരു അവതാരകയെ വേണം.എന്നെ കൊണ്ട് അതിനു പറ്റുമോ അന്ന് അമ്മാവന്റെ ചോദ്യേം.''ഹ്മം അതിനെന്താ ഞാന്‍ നോക്കാം''.എന്ന്നു പറഞ്ഞു ഫോണ്‍  വെച്ചു.അകെ നമ്മുക്ക് അറിയാവുന്നത് ഇന്റര്‍വ്യൂ പാനലില്‍ ഇരിക്കാനും സാലറി നഗോഷിഏറ്റ്‌ ചെയ്യാനും ആണെന്ന് അമ്മാവന് അറിയില്ലല്ലോ.തിരിച്ചു ഇന്റര്‍വ്യൂ നടക്കുന്ന റൂമിലേക്ക്‌ കയറുമ്പോള്‍ എച്. അര്‍ എന്നുള്ളതിന്റെ ഗമ കുറയാതെ നോക്കാന്‍   മാക്സിമം ശ്രമിച്ചു ,എല്ലയ്പോഴെയും പോലെ ...

വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ സംഗതി മുഴുവന്‍ അമ്മയോട് പറയാന്‍ മറന്നില്ല.എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ ടെന്‍ഷന്‍ മുഴുവന്‍ അമ്മക്കായി എന്ന് തോന്നിപ്പോയി.''മോളെ ,നിനക്കിഷ്ടമുള്ള പോലെ മലയാളത്തിലോ ഇംഗ്ലീഷ് ലോ ,ഭാഷ ഒരു പ്രശ്നം അല്ല'' എന്ന അമ്മാവന്റെ വാക്കുകള്‍ കേട്ട് എനിക്ക് സന്തോഷം ആയി.മലയാളം നന്നായി വായിക്കാനും എഴുതാനും അറിയാമായിരുന്നിട്ടും ഇന്ന് വരെ ഒരു പ്രസന്റേഷന്‍ പോലും മലയാളത്തില്‍ എടുത്തിട്ടില്ല എന്നതെല്ലാം ഓര്‍ത്തു ഞാന്‍ വീണ്ടും അമ്മാവനെ വിളിച്ചു, ''ഞാന്‍ ഇംഗ്ലീഷില്‍ പ്രസന്റ് ചെയ്യാം,എന്താ അമ്മാവാ?,കുഴപ്പമാവുമോ?''.''ഒന്നും ഇല്ല മോളെ,നീ ധര്യേം ആയി തയ്യാറെടുത്തോള്''.അങനെ തയ്യാറെടുപ്പുകള്‍ എല്ലാം കഴിഞ്ഞു.എറണാകുളം ടൌണ്‍ ഹാള്‍ ഇല്‍ ആയിരുന്നു പ്രോഗ്രാം. ഞാന്‍ ഒരു ഒന്‍പതു മണി ആയപ്പോള്‍ അവിടെ എത്തിച്ചേര്‍ന്നു.അപ്പോഴേക്കും തന്നെ എം .പി.ഐ.ലെ പ്രധാനപ്പെട്ട അഗങ്ങള്‍ എല്ലാം എത്തിയിരുന്നു.അമ്മാവന്‍ എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി തന്നു.ഏകദേശം പത്തര ആയപ്പോഴേക്കും നമ്മുടെ മന്ത്രി അഗതനായി.ഞാന്‍ എല്ലാവരെയും വേദിയിലേക്ക് സ്വീകരിച്ചു കൊണ്ടുള്ള എന്റെ പ്രസന്ടഷന്‍ ആരംഭിച്ചു.

പെട്ടന്നതാ,''മലയാളം മതി,മലയാളത്തില്‍ സംസാരിച്ചാല്‍ മതി''എന്ന് പറഞ്ഞു കൊണ്ട് നമ്മുടെ ഭക്ഷ്യ വകുപ്പ് മന്ത്രി കസേരയില്‍ നിന്നും എഴുന്നേറ്റു നില്‍ക്കുന്നു.ഇനിയിപ്പോള്‍ എന്ത് ചെയ്യും എന്ന് ആലോചിച്ചു നിക്കുന്ന എന്റെ കയ്യില്‍ നിന്നും മൈക്ക് ആരോ വാങ്ങി.എനിക്ക് അകെ നാണക്കേട്‌ തോന്നി,എത്രയും ജനങ്ങള്‍ നോക്കിയിരിക്കെ മന്ത്രി ആയതു കൊണ്ട് മാത്രം ഇയാള്‍ എന്നെ നാണം കെടുത്തിയിരിക്കുന്നു.മലയാളം സംസാരിച്ചാല്‍ മതി എന്ന് പറഞ്ഞത് ഒരു തെറ്റായി ഞാന്‍ പറയുന്നില്ല,പക്ഷെ മന്ത്രി ആയതു കൊണ്ട് മര്യാദ പാടില്ല എന്നില്ലല്ലോ?മന്ത്രി,വളരെ സമാധാനത്തോടെ ''മലയാളം മതി'' എന്ന് പറഞ്ഞിരുന്നു എങ്കില്‍ എനിക്ക് ഒരു insulting ഫീല്‍ തോന്നില്ലായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ആക്രമിക്കാന്‍ വന്ന ബ്രിട്ടീഷ്‌ കാരന്‍ ആയിട്ടാണ് മന്ത്രി എന്നെ കാണുന്നത് എന്നെനിക്കു തോന്നി .മലയാളത്തില്‍ ബി.എ.എടുത്ത മന്ത്രിക്കു മലയാള ഭാഷ സ്നേഹം അകാം,പക്ഷെ അത് മറ്റൊരാളെ അപമാനിച്ചു കൊണ്ടോ,മറ്റൊരു ഭാഷയെ അവഹേളിച്ചു കൊണ്ടോ ആകാമോ???

മലയാളി അയ എനിക്ക് ഇന്ന് വരെ മലയാളത്തില്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാനോ അതല്ലെങ്ങില്‍ ഇന്റര്‍വ്യൂ എടുക്കാനോ സാധിച്ചിട്ടില്ല,മലയാളം ചനെലുകളിലെക്കുള്ള ഇന്റര്‍വ്യൂ പോലും ആഗലേയ ഭാഷയില്‍ തന്നെ ആണ് എന്നുള്ളത് വളരെ വിഷമത്തോടെ ഉള്‍ക്കൊല്ലേണ്ടി വന്ന ഒരു വ്യക്തി ആണ് ഞാന്‍.ഇംഗ്ലീഷ് സംസാരിക്കുന്ന മലയാളികള്‍ എല്ലാം മലയാള ഭാഷാ വിരോധികള്‍ ആണ് എന്ന് വിചാരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.ഒരിക്കലും യോജിക്കാനും ആവില്ല.

എങ്കിലും മന്ത്രി,മലയാള ഭാഷാ സ്നേഹിയായ എന്നോടിത് വേണ്ടിയിരുന്നില്ല...:)

nkdsjfkj 

6 comments:

 1. വിന്നീ.. പോസ്റ്റുകള്‍ക്ക് ഒരു തുടക്കവും (പേര്) ഒടുക്കവും (എവിടെയെങ്കിലും നിര്‍ത്തി പോവല്ലേ...) ഉണ്ടായാല്‍ വളരെ നല്ലത്. കേരളത്തിലെ കൊച്ചിയിലെ ഒരു കൊച്ചു advertising സ്ഥാപനത്തില്‍ നിന്നും പുറത്തേക്കു നോക്കിയിരുന്നു കൊണ്ട് കാഴ്ചക്കാരന്‍.

  ReplyDelete
 2. ഇനി എങനെ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കാം.തുടക്കവും ഒടുക്കവുംഎല്ലാഎഴുതിചേര്‍ത്തിട്ടുണ്ട്.അഭിപ്രായങ്ങള്‍ക്ക് നന്ദി കാഴ്ചക്കാരാ...

  ReplyDelete
 3. നന്ദി കാഴ്ചക്കാരാ..:)

  ReplyDelete
 4. വിന്നി ചേച്ചി.. എന്റെ ഒരു പോസ്റ്റും പോയി... എല്ലാവരുടെയും സ്ഥിതി ഇത് തന്നെ...

  ReplyDelete
 5. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ആക്രമിക്കാന്‍ വന്ന ബ്രിട്ടീഷ്‌ കാരന്‍ ആയിട്ടാണ് മന്ത്രി എന്നെ കാണുന്നത് എന്നെനിക്കു തോന്നി .മലയാളത്തില്‍ ബി.എ.എടുത്ത മന്ത്രിക്കു മലയാള ഭാഷ സ്നേഹം അകാം,പക്ഷെ അത് മറ്റൊരാളെ അപമാനിച്ചു കൊണ്ടോ,മറ്റൊരു ഭാഷയെ അവഹേളിച്ചു കൊണ്ടോ ആകാമോ???

  ഒരിക്കലും പാടില്ല. അതും ഒരു പൊതുവേദിയില്‍.

  താങ്കളുടെ എഴുത്ത് വളരെ നല്ല്ലതാണ്. മനോഹരമായ ശൈലി.

  ReplyDelete
 6. അഭിപ്രായങ്ങള്‍ക്ക് നന്ദി...

  ReplyDelete